സഊദിയിൽ സ്റ്റാർട്ടിങ്ങിൽ നിർത്തിയിരുന്ന മലയാളിയുടെ കാർ മോഷണം പോയി

0
7166

ദമാം: സഊദിയിൽ റോഡരുകിൽ സ്റ്റാർട്ടിങ്ങിൽ നിർത്തിയിരുന്ന മലയാളിയുടെ കാർ മോഷണം പോയി. കിഴക്കൻ സഊദിയിലെ ജുബൈലിലെ ആൾതിരക്കേറിയ റോഡിൽ വെച്ചാണ് സംഭവം. ഇവിടെ ജോലി ചെയ്യുന്ന ഹരിപ്പാട് സ്വദേശി നിസാം അബ്ദുൽ മജീദിന്റെ 2017 മോഡൽ കാംരി കാർ ആണ് ചൊവ്വാഴ്ച ഉച്ചക്ക് കവർന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജുബൈൽ ജിദ്ദ സ്ട്രീറ്റിൽ കെ.എഫ്.സി ക്കു സമീപം വാട്ടർ ടാങ്കിനു മുൻവശത്തുള്ള റോഡിൽ വെച്ചാണ് സംഭവം. സാധനം വാങ്ങിയതിന്റെ ബില്ല് മറന്നത് എടുക്കാനായി ഇവിടെ വണ്ടി സ്റ്റാർട്ടിങ്ങിൽ തന്നെ ഇട്ട ശേഷം കടയിൽ കയറി തിരിച്ചു വരുമ്പോഴേക്കും കാർ നഷ്ടമായിരുന്നു. തിരികെ കടയിലേക്ക് കയറി മൂന്ന് മിനിറ്റിനുള്ളിൽ കള്ളൻ കാറുമായി കടന്നു കളഞ്ഞിരുന്നു.

കാർ കവർച്ച ചെയ്യുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്. മാസ്ക് വെച്ച ഒരാൾ ചുറ്റുപാടും നിരീക്ഷിച്ച ശേഷം വാഹനത്തിൽ കയറി ഓടിച്ചു പോകുന്നതാണ് വീഡിയോയിൽ കാണുന്നത്. വീഡിയോ സഹിതം നിസാം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇ.എ.ഡി 5440 നമ്പർ വെള്ള കാംരി കാറാണ് നഷ്ടമായത്. കണ്ടുകിട്ടുന്നവർ 0568031855 എന്ന നമ്പറിൽ അറിയിക്കണമെന്ന് നിസാം അബ്ദുൽ മജീദ് അറിയിച്ചു.

സിസിടിവി ദൃശ്യം👇