റിയാദ്: കൊറോണക്ക് ശേഷം അപകടസാധ്യത കുറഞ്ഞ യാത്രാ സ്ഥലങ്ങളിൽ ഉൾപ്പെട്ട് സഊദി അറേബ്യ. അമേരിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്ത് വിട്ട രാജ്യത്തെ യാത്രയ്‌ക്കുള്ള അപകടസാധ്യത കുറഞ്ഞ സ്ഥലങ്ങളുടെ പട്ടികയിലാണ് സഊദി അറേബ്യ ഉൾപ്പെട്ടത്.
കൊറോണ പാൻഡെമിക്കിന്റെ യാത്രാ വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ തിരഞ്ഞെടുക്കൽ. ഇത് രാജ്യത്ത് വൈറസ് കുറഞ്ഞുവെന്ന് സൂചിപ്പിക്കുന്നു. യാത്രയ്ക്കുള്ള അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളെ സൂചിപ്പിക്കുന്ന പട്ടികയിൽ ബംഗ്ലാദേശും ഫിലിപ്പൈൻസും ഉൾപ്പെടെയുള്ള രാജ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട മുൻകരുതലുകളും പ്രതിരോധ നടപടികളും പിൻവലിക്കുന്നതായി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. സമൂഹത്തിൽ വൈറസിനെതിരെയുള്ള ഉയർന്ന തോതിലുള്ള പ്രതിരോധ കുത്തിവയ്പ്പുകളും പ്രതിരോധശേഷിയും കൈവരിക്കുകയും ചെയ്തതോടെയാണ് ഈ നടപടികൾ രാജ്യം കൈകൊണ്ടത്.