ഇഹ്സാൻ കാംപയിനിലേക്ക് സംഭാവനകളുടെ ഒഴുക്ക്, 1.78 ബില്യൺ റിയാൽ കവിഞ്ഞു

0
1196

റിയാദ്: രാജകീയ അംഗീകാരം ലഭിച്ചതിന് ശേഷം വെള്ളിയാഴ്ച ആരംഭിച്ച ചാരിറ്റബിൾ വർക്കിനായുള്ള ദേശീയ കാംപയിന് ഉജ്ജ്വല പ്രതികരണം. കാംപയിൻ ആരംഭിച്ച് ആദ്യ 48 മണിക്കൂറിനുള്ളിൽ തന്നെ 300 മില്യണിലധികം സംഭാവനകളാണ് ലഭിച്ചത്. ഇതോടെ ലഭിച്ച ആകെ സംഭാവനകൾ 1.780 ബില്യൻ ആയി. 23 ദശലക്ഷത്തിലധികം പേരാണ് സംഭാവന നൽകിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭരണാധികാരി സൽമാൻ രാജാവിൽ നിന്ന് 30 ദശലക്ഷം റിയാലും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ 20 മില്യണും ഉദാരമായ സംഭാവനകളോടെയാണ് ചാരിറ്റബിൾ വർക്കിനായുള്ള ദേശീയ കാംപയിൻ ഉദ്ഘാടനം ചെയ്തത്. പിന്നീട് കാംപയിനിൽ സ്വകാര്യ മേഖലകളിൽ നിന്ന് അടക്കം സംഭാവനകളുടെ ഒഴുക്ക് ആണ്. റമദാനിലെ സാമൂഹിക ഐക്യദാർഢ്യത്തിന്റെ മൂല്യങ്ങൾ വർധിപ്പിച്ചുകൊണ്ട് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവർ ഇത് പിന്തുടർന്നു.

സഊദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയാണ് (എസ്‌ഡിഎഐഎ) വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ച ചാരിറ്റബിൾ വർക്കിനായുള്ള ദേശീയ പ്ലാറ്റ്‌ഫോം (ഇഹ്‌സാൻ) വഴി കാംയിൻ ആരംഭിച്ചത്.