ജിദ്ദ: മുസ്‌ലിയാരങ്ങാടി ഏരിയ കൂട്ടായ്മയായ നൂറുൽഹുദാ ട്രസ്റ്റ് ഇഫ്താർ സംഗമവും ജനറൽ ബോഡി മീറ്റിങ്ങും സംഘടിപ്പിച്ചു. സീസൺസ് ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ അബ്ദുൽ മജിദ് പെരിഞ്ചീരി അധ്യക്ഷത വഹിച്ചു. പരിപാടി സക്കീർ
പുളിക്കൽ ഉദ്ഘാടനം ചെയ്തു.

അബ്ദുല്ലത്തീഫ് പുളിയഞ്ചാലി റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദലി കാളങ്ങാടൻ്റെ നേതൃത്വത്തിൽ നടന്ന ക്വിസ് മൽസരത്തിൽ
വിജയികളായവർക്ക് ബാബു പുളിക്കൾ സമ്മാനങ്ങൾ വിതരണം ചെയ്തു. ഫായിസ് പുളിയഞ്ചാലി ഖിറാഅത് നടത്തി. അബ്ബാസ് കാളങ്ങാടൻ നന്ദി പറഞ്ഞു .
പരിപാടിയിൽ വെച്ച് കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി ബാബു പുളിക്കൽ ( ചെയർമാൻ) , സകീർ പുളിക്കൽ (പ്രസിഡന്റ്), അബ്ദുൽ മജീദ് പെരിഞ്ചീരി (സെക്രട്ടറി), അബ്ദുല്ലത്തീഫ് പുളിയഞ്ചാലി (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.