കഴിഞ്ഞ വർഷം സഊദി അറേബ്യ ഇറക്കുമതി ചെയ്തത് അഞ്ചര ലക്ഷം വാഹനങ്ങൾ; ഇന്ത്യയു സഊദിയുടെ പ്രധാന വാഹന ഇറക്കുമതി രാജ്യം

0
3523

റിയാദ്: 2021ൽ രാജ്യത്ത് ഇറക്കുമതി ചെയ്ത മൊത്തം വാഹനങ്ങളുടെ എണ്ണം 5,46,000-ലധികമാണെന്ന് സഊദി സകാത്ത്, ഇൻകം, കസ്റ്റംസ് അതോറിറ്റി അറിയിച്ചു. 2020 ൽ ഇറക്കുമതി ചെയ്ത വാഹനങ്ങളെ അപേക്ഷിച്ച് കൂടുതലാണ് 2021 ൽ വിദേശങ്ങളിൽ നിന്ന് സഊദി അറേബ്യ ഇറക്കുമതി ചെയ്തത്. 2020 ൽ 544,000 വാഹനങ്ങളാണ് വിദേശങ്ങളിൽ നിന്ന് സഊദി അറേബ്യ ഇറക്കുമതി ചെയ്തത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദിയിലേക്ക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട്. ജപ്പാൻ, അമേരിക്ക, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ജർമ്മനി, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, യുകെ, തായ്‌വാൻ, മെക്‌സിക്കോ, ചെക്ക് റിപ്പബ്ലിക്, ഇറ്റലി, തുർക്കി, ഫ്രാൻസ് എന്നിവയാണ് കഴിഞ്ഞ വർഷം സഊദിയിലേക്ക് വാഹനങ്ങൾ ഇറക്കുമതി ചെയ്ത പ്രധാന രാജ്യങ്ങൾ.

3.5 ടണ്ണിൽ താഴെ ഭാരമുള്ള ചെറുകാറുകൾ, ബസുകൾ, ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾ എന്നിവയ്ക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് സഊദിയിൽ ഇറക്കുമതിക്ക് അനുമതിയുണ്ട്. എന്നാൽ, മോഡലിന് അഞ്ച് വർഷത്തിൽ കവിയരുത് എന്ന നിബന്ധനയോടെയാണ് വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുമതി. 3.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള ഹെവി ട്രാൻസ്പോർട്ട് ട്രക്കുകൾക്ക് 10 വർഷം കവിയരുതെന്ന നിബന്ധനയും പാലിക്കണം.