ജിദ്ദയിൽ ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ ഭർത്താവിനെ അറസ്റ്റു ചെയ്തു, പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, പൊള്ളലേറ്റ കുട്ടി ചികിത്സയിൽ തുടരുന്നു

0
3953

ജിദ്ദ: ഭാര്യയെയും കുഞ്ഞിനെയും ആസിഡ് ഒഴിക്കുകയും ഭാര്യ പൊള്ളലേറ്റ് മരണപ്പെടുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ജിദ്ദയെ നടുക്കിയ സംഭവത്തിലെ പ്രതിയായ യുവാവിനെയാണ് സുരക്ഷ അധികൃതർ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ യുവതി ഗുരുതരമായി പൊള്ളലേറ്റ് മരണപ്പെടുകയും പിഞ്ചു കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയുമാണ്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുറ്റവാളിയെ പോലീസ് സ്റ്റേഷനിൽ ചെന്ന് തിരിച്ചറിഞ്ഞറിഞ്ഞതായി കൊല്ലപ്പെട്ട യുവതിയായ റിഹാബിന്റെ സഹോദരി ജമീല അൽ സഹ്‌റാനി മാധ്യമത്തോട് വെളിപ്പെടുത്തി. യുവാവ് തന്റെ ഹീനമായ കുറ്റകൃത്യത്തിന് ശേഷം പശ്ചാത്താപത്തിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നും യുവതി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ദാരുണമായ കുറ്റ കൃത്യം നടന്നത്.

പോലീസ് സ്റ്റേഷനിൽ കുറ്റവാളിയെ തിരിച്ചറിയാനായുള്ള നടപടികൾക്കിടെ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. തന്റെ സഹോദരിയുടെ കൊലയാളിയെ മുന്നിൽ കണ്ട ജമീല അൽ സഹ്റാനിക്ക് വികാരങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ക്രിമിനൽ ക്രിമിനൽ എന്ന് ആർത്തു വിളിച്ചു അട്ടഹസിക്കുന്ന അതി ദയനീയ രംഗങ്ങൾക്കാണ് പോലീസ് സ്റ്റേഷൻ സാക്ഷിയായത്. എങ്കിലും യുവാവിന് യാതൊരു മുഖ ഭാവവും ഉണ്ടായിരുന്നില്ല.

പരിക്കേറ്റ പിഞ്ച് കുഞ്ഞ്

സംഭവത്തിൽ അയൽക്കാർ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം ആസിഡ് ദുരന്തം ബാധിച്ചിട്ടുണ്ട്. ഇവരെല്ലാം കൊലയാളിക്കെതിരെ കേസുകൾ ഫയൽ ചെയ്യും. മകളെയും ചെറുമകളെയും രക്ഷിക്കാൻ ശ്രമിച്ച അയൽവാസികൾ ഉൾപ്പെടെ എല്ലാവരുടെയും മേൽ മകളുടെ ഭർത്താവ് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട യുവതിയുടെ മാതാവും പിഞ്ചു കുഞ്ഞിന്റെ ഉമ്മാമയുമായ യുവതി വെളിപ്പെടുത്തി.

എനിക്ക് ഭർത്താവിൽ സുരക്ഷിതത്വം തോന്നുന്നില്ലെന്ന് എന്ന് മകൾ എപ്പോഴും പറയാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. മകളുടെ ഭർത്താവ് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും അയാൾക്ക് 400,000 റിയാൽ വായ്പ ലഭിക്കാൻ സമ്മർദം ചെലുത്തുന്നുണ്ടെന്നും അവർ സൂചിപ്പിച്ചു.

തന്നെ ഒറ്റിക്കൊടുത്ത ഭർത്താവിനൊപ്പം സുരക്ഷിതമല്ലാത്ത ജീവിതം നയിച്ചിരുന്ന യുവതി മുൻ വിവാഹമോചനത്തിനു ശേഷം മകളെ സംരക്ഷിക്കാനായി ഒരു ബ്യൂട്ടി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഈ വിവാഹത്തിൽ ജനിച്ചതാണ് ഇപ്പോൾ പൊള്ളാലറ്റ കുഞ്ഞ്. പൊള്ളലേറ്റ നാല് വയസുകാരി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. തന്റെ ഉമ്മയെ രണ്ടാനച്ചൻ കൊന്നുവെന്ന് കുഞ്ഞ് ആശുപത്രിയിൽ വെച്ച് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.