മദീന സന്ദര്‍ശനത്തിന് എത്തിയ മലയാളി മരിച്ചു

0
3225

റിയാദ്: വിശുദ്ധ മദീന പള്ളി സന്ദര്‍ശനത്തിന് എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കൊട്ടാരക്കര ഇളമാട് പെരുവന്തോട് സ്വദേശി റീന മന്‍സില്‍ നജീം (40) ആണ് മദീനയില്‍ സുഹൃത്തിന്റെ റൂമില്‍ വെച്ച് മരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നജീം ആറ് വര്‍ഷത്തോളമായി സഊദിയില്‍ പ്രവാസിയാണ്. ദക്ഷിണ സഊദിയിലെ ബീഷയിലായിരുന്നു നജീം ജോലി ചെയ്തിരുന്നത്. റമദാന്‍ പ്രമാണിച്ചു മദീന സന്ദര്‍ശനത്തിന് പുറപ്പെട്ടതായിരുന്നു. അവിടെയെത്തി സുഹൃത്തിന്റെ മുറിയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. നടപടിക്രമങ്ങള്‍ക്ക് ശേഷം മദീനയില്‍ ഖബറടക്കും.