സഊദിയിൽ സർക്കാർ ജീവനക്കാരുടെ റമദാൻ തൊഴിൽ സമയം മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു

0
2764

റിയാദ്: സഊദിയിൽ സർക്കാർ മേഖലയിലെ ജീവനക്കാരുടെ റമദാൻ ഡ്യൂട്ടി സമയം മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. സർക്കാർ മേഖലയിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് ജോലി സമയം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതേ സമയം, മാനവ വിഭവശേഷി മന്ത്രാലയം അതിന്റെ ജീവനക്കാർക്ക് ഫ്ലെക്സിബിൾ വർക്കിംഗ് ടൈം നിശ്ചയിച്ചു. 9.30 മുതൽ 2.30 വരെ ഒരു സെക്ഷനും 10.30 മുതൽ 3.30 വരെ മറ്റൊരു സെക്ഷനും 11.30 മുതൽ 4.30 വരെ മൂന്നാമത് സെക്ഷനും പ്രവർത്തിക്കും. ഈ പ്രവൃത്തി സമയം നടപ്പിലാക്കുന്ന സർക്കാരിലെ ആദ്യത്തെ മന്ത്രാലയമായി മാറി.

റമദാനിൽ സ്വകാര്യ മേഖലയിലെ ജോലി സമയം 6 മണിക്കൂർ ആയിരിക്കും എന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.