റിയാദ്: തൊഴിലാളി ഒളിച്ചോടിയെന്ന പരാതി സ്പോൺസർ നൽകിയ ശേഷം എങ്ങനെ പിൻവലിക്കാമെന്നും എന്തെല്ലാം മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും വ്യക്തമാക്കി തൊഴിൽ സാമൂഹിക മന്ത്രാലയം. ജോലിയിൽ നിന്ന് വിട്ടുനിന്നതിന്റെ റിപ്പോർട്ട് സ്‌പോൺസർ ഇഷ്യൂ ചെയ്ത തീയതി മുതൽ രണ്ട് വർഷത്തിന് ശേഷം അത് റദ്ദാക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തൊഴിലാളി ജോലിയിൽ ഹാജരാകാത്തതായി നൽകിയ റിപ്പോർട്ട് റദ്ദാക്കുന്നതിന് 20 ദിവസത്തെ സമയ പരിധിയാണ് ഉള്ളത്. റിപ്പോർട്ട് സമർപ്പിച്ച് 20 ദിവസത്തിനകം സ്ഥാപനത്തിന്റെ ഇലക്‌ട്രോണിക് സേവനങ്ങൾ വഴി തൊഴിലുടമ ക്ക് ഇത് റദ്ദ് ചെയ്യാനാകും.
ആ കാലയളവ് അവസാനിച്ചതിന് ശേഷമാണെങ്കിൽ ലേബർ ഓഫീസ് വഴി മാത്രമേ തൊഴിലാളി ഹാജരാകാത്തതായി നൽകിയ റിപ്പോർട്ട് റദ്ദാക്കാൻ കഴിയൂ.
സ്പോൺസർ അനാവശ്യമായി തന്നെ ഹുറൂബാക്കിയതാണെന്ന് തെളിയിക്കാൻ ഒരു തൊഴിലാളിക്ക് സാധിച്ചാൽ മറ്റൊരു സ്പോൺസറെ കണ്ടെത്തി കഫാല മാറാൻ മക്തബുൽ അമൽ ഓഫീസുകൾ സൗകര്യം ചെയ്ത് കൊടുക്കാറുണ്ടെന്നു അനുഭവസ്ഥർ പറയുന്നുണ്ട്. എന്നാൽ, തൊഴിലുടമ അനാവശ്യമായി ഹുറൂബാക്കിയതാണെന്ന് തെളിയിക്കാൻ സാധിക്കുന്നവർ പോലും തർഹീലുകൾ വഴി ഫിംഗർ പ്രിന്റ് നൽകി നാട്ടിലേക്ക് പോകുന്ന രീതിയാണ് കൂടുതലും കാണുന്നത്. എന്നാൽ, ഇങ്ങനെ പോകുന്നവർക്ക് തിരിച്ച് സഊദിയിലേക്ക് പുതിയ വിസയിൽ പ്രവേശനം ദുഷ്കരമാണ്. അതിനാൽ, നിലവിൽ ഇത്തരക്കാർ ഒരു പരമാവധി മാർഗങ്ങൾ നോക്കിയ ശേഷം അന്തിമ തീരുമാനം കൈകൊണ്ടാൽ ഏറെ ഉപകാരമാകും.