റിയാദ്: മോട്ടോർ സൈക്കിൾ ഉപയോഗിച്ച് വഴിയാത്രക്കാരുടെ കൈവശമുള്ള പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ഉൾപ്പെടെയുള്ള സാധനങ്ങൾ കൈവശപ്പെടുത്തിയ വിദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രിമിനൽ കുറ്റകൃത്യങ്ങൾ നടത്തിയ സന്ദർശക വിസയിലുള്ള യെമൻ പൗരനെയാണ് അറസ്റ്റ് ചെയ്തതെന്ന് റിയാദ് പോലീസ് മാധ്യമ വക്താവ് പറഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാൾക്കെതിരെ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു.




