റിയാദ്: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചൈനീസ് ഭാഷ പഠനം ആരംഭിച്ചു. വിവിധ പൊതു, സ്വകാര്യ സ്കൂളുകളിൽ ചൈനീസ് ഭാഷ പഠിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക വക്താവ് ഇബ്തിസാം അൽ-ഷെഹ്‌രി പറഞ്ഞു. ചൈനീസ് ഭാഷ പഠിപ്പിക്കുന്നതിന് മന്ത്രാലയം ഒരു സംയോജിത പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അതിന്റെ വിദ്യാഭ്യാസത്തിന്റെ ക്രമാനുഗതമായ വികാസം കൊണ്ട് വരാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്തിന്റെ 2030 കാഴ്ചപ്പാട് കൈവരിക്കുന്നതിനായി, സർവ്വകലാശാലകളിലും സ്‌കൂളുകളിലും ചൈനീസ് ഭാഷ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതിനായി വിദ്യാഭ്യാസ വകുപ്പ് തുടർനടപടികൾക്കായി ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിക്കും രൂപം നൽകിയിരുന്നു.
ആൺകുട്ടികൾക്കായി സെക്കൻഡറി സ്കൂളുകളിൽ ഓപ്ഷണൽ വിഷയമായി 2019 രണ്ടാം സെമസ്റ്ററിന്റെ തുടക്കത്തിൽ ചൈനീസ് ഭാഷ പഠിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. പഠന രീതി മന്ത്രാലയം പിന്തുടരുകയും അനുഭവം പഠിക്കുകയും തയ്യാറാക്കിയ കോഴ്സ് വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.




