റിയാദ്: സഊദിയിലെ റിയാദിൽ ചികിത്സയിലായിരുന്ന മലയാളി ആശുപത്രിയിൽ മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി കീച്ചേരി കക്കാട്ടു വളപ്പിൽ വീട്ടിൽ താജുദ്ദീൻ ടി (53) ആണ് റിയാദ് ശുമൈസി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. ക്യാൻസർ ബാധിതനായി ശുമൈസി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പിതാവ്: പരേതനായ അബ്ദുറഹിമാൻ,
മാതാവ്: ശരീഫ, ഭാര്യ: ശഹ്‌ബാനത്ത്,
മക്കൾ: സിയാനതജ്‌ലിൻ, ഫാത്തിമത് ലിയാന
മയ്യത്ത് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ ഖബറടക്കും. തുടർ നടപടികൾക്കായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഷബീർ കളത്തിൽ, ഇസ്മായിൽ പടിക്കൽ എന്നിവർ രംഗത്തുണ്ട്.




