ജിദ്ദ: റിയാദ് – പെരിന്തൽമണ്ണ മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റും സഊദി കെഎംസിസി നാഷണൽ കമ്മിറ്റി മുൻ നേതാവുമായ നാലകത്തു മുഹമ്മദ് കുട്ടി മാസ്റ്റർക്ക് സ്വീകരണവും, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു. റിയാദ് കെഎംസിസി ഓഫീസിൽ വെച്ച് നടന്ന പരിപാടി വി. കെ റഫീഖ് ഹസൻ വെട്ടത്തൂർ ഉദ്ഘാടനം ചെയ്തു. അഷ്റഫ് മണ്ണിൽ അധ്യക്ഷത വഹിച്ചു.
ശിഹാബ് മണ്ണ്ണാർമല, ഹംസ പെരിന്തൽമണ്ണ, നാസർ മംഗലത്,അഷ്റഫ് മണ്ണിൽ താഴ്ക്കോട്, അലി വെട്ടത്തൂർ, സത്താർ താമരത്, ഉനൈസ് മേൽകുളങ്ങര, അസ്ക്കർ കാട്ടുങ്ങൽ പെരിന്തൽമണ്ണ, സൈതാലിക്കുട്ടി പട്ടാമ്പി, സമീർ താഴ്ക്കോട്, ശരീഫ് ആലിപ്പറമ്പ്, സുൽഫി അമ്മിനിക്കാട്, നൗഷാദ് താഴ്ക്കോട് തുടങ്ങിയവർ സംസാരിച്ചു. ബഷീർ കട്ടുപ്പാറ സ്വാഗതവും സക്കീർ താഴെക്കോട് നന്ദിയും പറഞ്ഞു.




