സഊദിയിൽ ഇന്ന് 135 കൊവിഡ് കേസുകൾ മാത്രം, ഒരിടത്തും അമ്പതിൽ കൂടുതൽ കേസുകൾ ഇല്ല

0
1058

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 135 പുതിയ കൊറോണ വൈറസ് ബാധ കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു; ഇതോടെ ആകെ കണ്ടെത്തിയ രോഗികളുടെ എണ്ണം 748,624 ആയി. 317 പുതിയ കൊറോണ രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ആകെ രോഗമുക്തർ ഇതോടെ വൈറസ് ബാധിതരുടെ ആകെ എണ്ണം 730,355 ആയി ഉയർന്നു.

ഒരു മരണം മാത്രമാണ് ഇന്ന് രേഖപ്പെടുത്തിയതെന്ന് മന്ത്രാലയം സൂചിപ്പിച്ചു, കൊറോണ വൈറസ് മഹാമാരി ആരംഭിച്ചത് മുതൽ ഇതുവരെയുള്ള മരണങ്ങളുടെ എണ്ണം 9,017 ആയി. നിലവിൽ ഗുരുതര കേസുകളുടെ എണ്ണം 313 ആണെന്ന് മന്ത്രാലയം അറിയിച്ചു.

സ്ഥിതിവിവരക്കണക്കുകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം അനുസരിച്ച്, റിയാദിൽ 40 പുതിയ കേസുകളും ജിദ്ദയിൽ 21, മദീനയിൽ 9, മക്ക 8 കേസുകളും ദമാം, ഹുഫൂഫ് 6 വീതം, അബഹ, ത്വായിഫ് എന്നവിടങ്ങളിൽ അഞ്ചു വീതം രോഗികളെയും കണ്ടെത്തി. രോഗമുക്തിയിൽ റിയാദ് ആൺ ഏറെ മുന്നിൽ 102 രോഗമുക്തിയാണ് റിയാദിൽ രേഖപ്പെടുത്തിയത്.

21,230 പുതിയ കൊവിഡ് പരിശോധനകളാണ് രാജ്യവ്യാപകമായി നടത്തിയത്. ആകെ നൽകിയ കൊവിഡ് വാക്‌സിനുകളുടെ എണ്ണം 61,806,769 ആയി.