Friday, 25 April - 2025

സഊദിയിൽ ഇന്ന് 178 കൊവിഡ് കേസുകൾ

റിയാദ്: രാജ്യത്ത് ഇന്ന് 178 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കണ്ടെത്തിയ ആകെ കേസുകളുടെ എണ്ണം 748,489 ആയി. 375 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. 730,036 രോഗമുക്തിയാണ് ഇത് വരെ രാജ്യത്ത് ഉണ്ടായത്. ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 9,015 ആയി.

റിയാദിൽ 51, ജിദ്ദയിൽ 18, മദീനയിൽ 12, മക്ക, ദമാം എന്നിവിടങ്ങളിൽ 9, തായിഫിൽ 8, അബഹ, ഹുഫൂഫ് എന്നിവിടങ്ങളിൽ 6, തബൂക്ക്, ഹായിൽ, ബുറൈദ, അൽ ബഹ, ഖമീസ് മുഷൈത്, ജസാൻ എന്നിവിടങ്ങളിൽ 3 വീതം, അറാർ, നജ്‌റാൻ, സാറത് ഉബൈദ, ഉനൈസ, റസ്, ദഹ്‌റാൻ, ഹഫ്ർ അൽബാത്വിൻ, അൽ-ഖർജ് എന്നിവിടങ്ങളിൽ രണ്ട് കേസുകൾ വീതവും രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലായം അറിയിച്ചു.

Most Popular

error: