റിയാദ്: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽ നിന്ന് ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ച മൂന്ന് വിദേശികളെ ജിസാൻ പോലീസ് അറസ്റ്റ് ചെയ്തു. ജിസാൻ മേഖലയിലെ സംത ഗവർണറേറ്റ് പോലീസ് ആണ് കളവ് കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.
നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽ നിന്ന് ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ച യെമൻ സ്വദേശികളായ 3 നിവാസികളെയാണ് സംത ഗവർണറേറ്റ് അറസ്റ്റ് ചെയ്തതെന്ന് ജസാൻ പോലീസിന്റെ മാധ്യമ വക്താവ് പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.




