തബൂക്കിലെ അൽ ലൗസ് പർവ്വതത്തിൽ മഞ്ഞ് വീഴ്ച, മനോഹര ദൃശ്യം, വീഡിയോ

0
2295

റിയാദ്: തബൂക്ക് മേഖലയിലെ അൽ-ലൗസ് പർവതനിരകൾ ഇന്ന് വീണ്ടും മഞ്ഞു വീഴ്ച്ചക്ക് സാക്ഷ്യം വഹിച്ചു. ശനിയാഴ്ച പുലർച്ചെയാണ് മഴയ്‌ക്കൊപ്പം മഞ്ഞുവീഴ്‌ചയുമുണ്ടായത്. മഞ്ഞുവീഴ്ച സന്ദർഷകർക്ക് അവിസ്മരണീയമായ ദൃശ്യങ്ങളാണ് സമ്മാനിക്കുന്നത്. വടക്കൻ തബൂക്ക് മേഖലയിലെ കൊടുമുടി ഉൾപ്പെടെയുള്ള വിശാലമായ മരുഭൂമിയിലേക്കും ഏറ്റവും മനോഹരമായ മഞ്ഞുവീഴ്ച ലക്ഷ്യസ്ഥാനങ്ങളിലേക്കും എത്തുമ്പോൾ സന്ദർഷകരുടെ മനം കവരുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്.

അൽ ലൗസ് പർവ്വതത്തിൽ മഞ്ഞ് വീഴ്ചയുടെ ദൃശ്യം



അൽ ലോസ് പർവ്വത നിരകളിലെ ഏറ്റവും ഉയർന്ന കൊടുമുടികൾ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,600 മീറ്റർ ഉയരത്തിൽ ആണെന്നാണ് കണക്കുകൾ. നേരത്തെയും തബൂക്കിൽ വ്യാപകമായി മഞ്ഞ് വീഴ്ച ഉണ്ടായിരുന്നു.

അൽ ലൗസ് പർവ്വതത്തിൽ മഞ്ഞ് വീഴ്ചയുടെ ദൃശ്യം

തബൂക്കിലെ ജബൽ അൽ-ലൗസിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ നിരവധി പ്രദേശങ്ങളിൽ, പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്ക് ഭാഗത്ത് മഴ പെയ്യാനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നൽകിയിരുന്നു.

അൽ ലൗസ് പർവ്വതത്തിൽ മഞ്ഞ് വീഴ്ചയുടെ ദൃശ്യം

വീഡിയോ 👇