ഹായിൽ: മലയിടുക്കിൽ കുടുങ്ങിയ കുട്ടിയെ സിവിൽ ഡിഫൻസ് സംഘം രക്ഷപ്പെടുത്തി. ഹായിൽ മേഖലയിലെ പർവ്വത നിരകളിലാണ് കുട്ടി കുടുങ്ങിയത്. വിവരമറിഞ്ഞ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് സംഘം മലയോര കുന്നിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
കുട്ടിയെ രക്ഷപ്പെടുത്തിയതായും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. എന്നാൽ, എങ്ങനെയാണ് കുട്ടി അവിടെ എത്തിയതെന്ന് വ്യക്തമല്ല.
കൂറ്റൻ ക്രയിൻ ഉപയോഗിച്ചാണ് കുട്ടിയെ സാഹസികമായി മലമുകളിൽ നിന്ന് സുരക്ഷിതമായി താഴെ എത്തിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യം സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് പുറത്ത് വിട്ടു.
വീഡിയോ👇