റിയാദ്: സഊദിയിൽ ഞായറാഴ്ച പുതുതായി 1,376 കൊവിഡ് രോഗികളെ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,596 രോഗമുക്തിയുംമൂന്ന് മരണങ്ങളും രേഖപ്പെടുത്തി.
ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 737,334 ഉം രോഗമുക്തരുടെ എണ്ണം 707,492 ഉം മരണം 8,981 ഉം ആയി. നിലവിൽ 20,861 പേരാണ് രോഗബാധിതരായി രാജ്യത്തെ വിവിധ മേഖലകളിലുള്ളത്. ഇവരിൽ 933 പേരാണ് ഗുരുതരാവസ്ഥയിൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
നിലവിൽ, രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.95 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. ശനിയാഴ്ച്ച രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം ഇപ്രകാരമാണ്: റിയാദ് 391, ദമാം 105, ജിദ്ദ 91, ജിസാൻ 53, മക്ക 48, മദീന 46, അബഹ 41. ഇതുവരെ 6,00,26,981 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,58,35,592 ആദ്യ ഡോസും 2,40,24,474 രണ്ടാം ഡോസും 1,01,66,915 ബൂസ്റ്റർ ഡോസുമാണ്.
