സഊദിയിൽ ജോലിക്കിടെ മുകളിൽ നിന്ന് വീണ് പ്രവാസി മരണപ്പെട്ടു

0
2982

മഹായിൽ: സഊദിയിലെ മഹായിലിൽ ജോലിക്കിടെ മുകളിൽ നിന്ന് വീണ് പ്രവാസി മരണപ്പെട്ടു. ഉത്തർപ്രദേശ് സുൽത്താൻ ചെപൂർ സ്വദേശി മുഹമ്മദ് ഷരീഫ് അൻസാർ, ഷബാന ബീഗം ദമ്പതികളുടെ മകൻ അഹ്സാൻ അലി (29) യാണ് മരണപ്പെട്ടത്. ഒരാഴ്ച മുമ്പാണ് മരണത്തിനിടയാക്കിയ അപകടം നടന്നത്. ഷഹ്ബൈനിൽ ക്ലാഡിങ് ജോലിക്കിടെ മുകളിൽ നിന്ന് താഴേക്ക് വീണ് പരിക്കേൽക്കുകയായിരുന്നു.

തുടർന്ന് മഹായിൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഒരാഴ്ച ചികിത്സ നൽകിയെങ്കിലും കഴിഞ്ഞ ദിവസം മരണപ്പെടുകയാണുണ്ടായത്. രണ്ടുവർഷം മുമ്പാണ് യുപി സ്വദേശിയായ അഹ്സാൻ ജോലി തേടി സഊദിയിലെ ഷഹ്ബൈൻ എന്ന പ്രദേശത്ത് എത്തുന്നത്. നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഭാര്യയും ഒരു കുട്ടിയുമുണ്ട്.

അദ്ദേഹത്തിൻറെ ബന്ധു ഷാനവാസ്, മഹായിലിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരെ വിവരം അറിയിച്ചതിനെ തുടർന്ന് അസ്‌ലം മുണ്ടക്കൽ, കാസിം തിരൂർ, സലീം കരുവ എന്നിവർ സി സി ഡബ്ല്യു മെമ്പർ ഹനീഫ മഞ്ചേശ്വരത്തിൻ്റെ സഹായത്തോടെ ബോഡി മഹായിൽ മറവ് ചെയ്യാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്.