റിയാദ്: ഇന്ത്യക്ക് സഊദി അറേബ്യ വീണ്ടും വിലക്ക് ഏർപ്പെടുത്തിയെങ്കിലും നിലവിൽ പ്രവാസികൾ നിലവിൽ ആശങ്കപ്പെടേണ്ടതില്ല. ഇന്ന് വൈകുന്നേരമാണ് സഊദി പൗരന്മാർക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങൾ സഊദി പാസ്പോർട്ട് വിഭാഗം വ്യക്തമാക്കിയത്. ഇന്ത്യ ഉൾപ്പെടെ ഏതാനും രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഉണ്ടെന്നും യാത്ര ചെയ്യരുതെന്നുമാണ് ചോദ്യത്തിന് മറുപടിയായി സഊദി പാസ്പോർട്ട് വിഭാഗം അറിയിച്ചത്.
വാർത്ത പുറത്തു വന്നതോടെ ആശങ്ക ഉയർത്തി ഇത് ഇന്ത്യക്കാരെ ബാധിക്കുമോ എന്ന് പലരും സംശയം പ്രകടിപ്പിക്കുകയായിരുന്നു. എന്നാൽ, നിലവിൽ ഇതു സഊദി പൗരന്മാർക്ക് മാത്രമാണ് ബാധകം. ഇവർക്ക് ഇന്ത്യയിലേക്ക് യാത്ര പോകണമെങ്കിൽ മുൻകൂർ അനുമതി ആവശ്യമാണ്. പ്രവാസികൾക്ക് ഇതു ബാധകമല്ല. നിലവിലെ അവസ്ഥ പോലെ തന്നെ പ്രവാസികൾക്ക് സഊദിയിലേക്ക് വരാനും സഊദിയിൽ നിന്ന് നാട്ടിലേക്ക് യാത്ര പോകാനും സാധിക്കും.
ഇന്ത്യക്കാർക്ക് ഇത് സംബന്ധിച്ച് ആശങ്കപെടേണ്ട യാതൊരു ആവശ്യവും നിലവിലില്ല എന്നതാണ് വസ്തുത. ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് നേരിട്ട് പറക്കുന്നതിനോ സഊദിയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിനോ യാതൊരു പ്രയാസവും ഇല്ല. നിലവിൽ വാക്സിനെടുക്കാത്തവർക്ക് പോലും സഊദിയിലെ അഞ്ച് ദിവസ ക്വാറന്റീൻ പാക്കേജെടുത്ത് ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് പറക്കാൻ അനുമതിയുണ്ട്. എന്നാൽ, വിമാന കമ്പനികൾ ഇതിന് അനുമതി നൽകുന്നില്ലെന്നതാണ് വസ്തുത.
സഊദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് മൂന്ന് ദിവസം ക്വാറന്റൈൻ പാക്കേജും വാക്സിൻ തീരെ എടുക്കാത്തവർക്കും വാക്സിൻ സഊദിക്ക് പുറത്ത് നിന്നെടുത്തവർക്കും അഞ്ച് ദിവസ ക്വാറന്റൈനോടെയും സഊദിയിലേക്ക് യാത്ര പോകാൻ പറ്റും. സഊദിയിൽ നിന്ന് ഏതെങ്കിലും രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് നേരിട്ട് സഊദിയിൽ ഇറങ്ങി റൂമുകളിലേക്ക് പോകാൻ അനുമതി.
ഇന്ത്യ വീണ്ടും സഊദിയുടെ യാത്രാ വിലക്ക് പട്ടികയില്‍




