സഊദിയിൽ നാളെ മുതൽ തിങ്കൾ വരെ വിവിധയിടങ്ങളിൽ മഴയും ശക്തമായ പൊടിക്കാറ്റും, കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

0
2632

റിയാദ്: രാജ്യത്തെ മിക്ക പ്രദേശങ്ങളും നാളെ (വെള്ളി) മുതൽ അടുത്ത തിങ്കളാഴ്ച വരെ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

അതിശക്തമായ പൊടിക്കാറ്റ് ഉണ്ടാകുമെന്നും നാളെ (വെള്ളി) മുതൽ അടുത്ത തിങ്കളാഴ്ച വരെ, ഹായിൽ, മദീന, മക്ക, അൽ-ജൗഫ്, വടക്ക്, കിഴക്കൻ അതിർത്തികൾ, ഖസീം, റിയാദ്, നജ്‌റാൻ, കിഴക്കൻ അതിർത്തി, അസീർ, അൽ ബഹ എന്നിവിടങ്ങളിലേക്കും ഇതു വ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലുള്ള കാറ്റായിരിക്കും അടിച്ചു വീശുക.

തബൂക്ക്, തൈമ, ഹഖ്ൽ, വാജ്, ദുബ, നിയോം ശർമ്മ, ഉംലുജ്, അൽ-ജൗഫ്, അൽ-ഖുറയ്യത്ത്, തബർജൽ, സകാക്ക, ദുമത് അൽ-ജന്ദൽ, തുറൈഫ്, അറാർ, റഫ, മദീന എന്നിവിടങ്ങളിൽ നേരിയതോതിൽ ഇടത്തരം മഴയുമുണ്ടാകും. അൽ-ഉല, അൽ-ഐസ്, വാദി ഫറ, അൽ-മഹ്ദ്, ബദർ, യാൻബു, തായിഫ്, ഖാലിസ്, അൽ-കമൽ, അൽ-ബാഗുമിത്ത്, ജിദ്ദ എന്നിവിടങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ നേരിയത് മുതൽ ശക്തമായ മഴയും ഉണ്ടാകും.

ഹായിൽ, റിയാദ് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം താപനില നാളെ മുതൽ അടുത്ത ഞായറാഴ്ച വരെ വ്യത്യാസപ്പെടും, കൂടാതെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും പകൽ സമയത്ത് കാലാവസ്ഥ ചൂടായി തുടരും, അതേസമയം ഏറ്റവും കുറഞ്ഞ താപനില തബൂക്കിന്റെ പ്രദേശങ്ങൾ, വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, ഹൈൽ, അൽ-മദീന അൽ-മുനവ്വറ മേഖലയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ 3 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും അനുഭവപ്പെടുക.