ജിദ്ദ: മുസ്‌ലിം ലീഗ് നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന “അകം പുറം” കാമ്പയിനിന്റെ ഭാഗമായുള്ള നേതൃസംഗമം ജിദ്ദ കെഎംസിസി നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 11 വെള്ളിയാഴ്ച ജിദ്ദയിൽ നടക്കും.
ഉച്ചയ്ക്ക് ശേഷം ഷറഫിയ ഇമ്പീരിയൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ നിലമ്പൂർ മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലെയും മുൻസിപ്പാലിറ്റിയിലെയും പ്രതിനിധികൾ പങ്കെടുക്കും. ജിദ്ദ കെഎംസിസി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ പരിപാടി ഉദ്ഘാടനം ചെയ്യും. കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തും.
ചെയർമാൻ പി.സി.എ. റഹ്മാൻ, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, മുസ്‌ലിം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് സി. എച്ച്. ഇഖ്ബാൽ മാസ്റ്റർ, എം.എസ്.എഫ്. നേതാവ് നജ്മ തബ്ഷിറ, ഗ്ലോബൽ കെഎംസിസി ഭാരവാഹികളായ മുജീബ് ഉപ്പട, കെ.ടി. ജുനൈസ് എന്നിവർ വെർച്വലായി പങ്കെടുക്കുമെന്ന് ഭാരവാഹികളായ അബൂട്ടി പള്ളത്, സുബൈർ വട്ടോളി, ജാബിർ ചങ്കരത്ത് എന്നിവർ അറിയിച്ചു.