പി ജെ എസ് ക്രിസ്തുമസ് – പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ജിദ്ദ: പത്തനംതിട്ട സ്വദേശികളായ ജിദ്ദ പ്രവാസികളുടെ കൂട്ടായ്മയുടെ (പിജെഎസ്സ് ) ആഭിമുഖ്യത്തിൽ വിപുലമായി ക്രിസ്തുമസ് – പുതുവത്സരാഘോഷം വെർച്വൽ പ്ലാറ്റ്ഫോമിൽ അരങ്ങേറി. സമൂഹത്തിൽ കരുതലിന്റേയും ചേർത്തു പിടിക്കലിന്റെയും സ്നേഹ സ്മരണകൾ അയവിറക്കുന്ന ആഘോഷങ്ങൾ സമൂഹത്തിൽ മാനവിക സ്നേഹവും ഐക്യവും നിറക്കുന്നതിന് പ്രേരകമാവട്ടെയെന്ന് സാംസ്‌കാരിക പ്രവർത്തകൻ നസീർ വാവക്കുഞ്ഞു തന്റെ ക്രിസ്തുമസ് സന്ദേശത്തിൽ പറഞ്ഞു.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ ഗ്രൂപ്പ് ഡാൻസ്, മാർഗ്ഗം കളി, കരോൾ ഗാനങ്ങൾ, സംഘ ഗാനങ്ങൾ, ക്രിസ്തുമസ് അപ്പൂപ്പന്റെ സന്ദർശനം, ലഘു നാടകാവിഷ്ക്കാരങ്ങൾ, കവിതാ ദൃശ്യാവിഷ്കരണം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾൾ ചടങ്ങിന് മാറ്റുകൂട്ടി.

പി ജെ എസ്സ് ഭാരവാഹികൾ, നിർവ്വാഹകസമിതി, വനിതാവിഭാഗം, ബാലവേദി തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

പി.ജെ. എസ്സ് പ്രസിഡന്റ്‌ ജയൻ നായർ പ്രക്കാനം, ജോസഫ് വടശേരിക്കര, വർഗ്ഗീസ് ഡാനിയൽ എന്നിവർ സംസാരിച്ചു, ജനറൽ സെക്രട്ടറി അയൂബ് ഖാൻ പന്തളം സ്വാഗതവും സന്തോഷ്‌ കെ. ജോൺ നന്ദിയും പറഞ്ഞു.

സന്തോഷ്‌ കടമ്മിനിട്ട, മനോജ്‌ മാത്യു അടൂർ, ജോബി ടി ബേബി, അഞ്ജു നവീൻ, ജോർജ്ജ് ഓമല്ലൂർ, ആൻഡ്രിയ ലിസ ഷിബു തുടങ്ങിയവർ വിവിധ കലാരൂപങ്ങൾക്ക് നേതൃത്വം നൽകി. അസ്മ സാബു അവതരണം നിർവ്വഹിച്ചു.