റിയാദ്: കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ശ്രദ്ധേയമായ പ്രചാരണ വാചകം മാറ്റി പുതിയത് പ്രഖ്യാപിച്ച് സഊദി ആരോഗ്യ മന്ത്രാലയം. ഇൻഫർമേഷൻ മന്ത്രാലയത്തിലെ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ, ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് “നമ്മുടെ പ്രതിരോധശേഷിയാണ് ജീവിതം” എന്ന പുതിയ പ്രചാരണ ഏകീകൃത ദൃശ്യ മാധ്യമ വാചകം പുറത്തുവിട്ടു.
കൊറോണ വൈറസ് “കൊവിഡ് 19” നെതിരെയുള്ള ബോധവൽക്കരണ കാംപയ്‌നുകളുടെ മൂന്നാം ഘട്ടമായാണ് പുതിയ പ്രചാരണ വാക്യം വരുന്നത്, “നമ്മളെല്ലാവരും ഉത്തരവാദികളാണ്”, “ഞങ്ങൾ ജാഗ്രതയോടെ മടങ്ങുന്നു” എന്നീ കാംപയ്നുകൾക്ക് ശേഷമാണ് മൂന്നാം ഘട്ടമായി പുതിയ പ്രചാരണ വാക്യം.
രാജ്യം നിലവിൽ “നമ്മുടെ പ്രതിരോധശേഷിയാണ് ജീവൻ” എന്ന തലക്കെട്ടിലുള്ള ഒരു ഘട്ടത്തിലാണ്, സമൂഹത്തിന് ലഭിക്കുന്ന പ്രതിരോധശേഷിയെ പരാമർശിച്ച് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു. കൊറോണ വാക്‌സിന്റെ ഡോസുകൾ സംബന്ധിച്ച്, കൊറോണ വാക്‌സിന്റെ ഏത് ഡോസുകളും എടുക്കാനുള്ള ആവശ്യം അതിന്റെ സുരക്ഷയും പ്രത്യേക ആരോഗ്യ കമ്മിറ്റികളുടെയും ശുപാർശകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിർബന്ധമാക്കുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.