ദമാം: കിഴക്കൻ സഊദിയിലെ ഖഫ്ജി നഗരത്തിന് 190 കിലോമീറ്റർ വടക്കുകിഴക്കായി അറേബ്യൻ ഗൾഫിൽ ഭൂചലനം. സഊദി അതിർത്തികളിൽ ഇന്ന് (ഞായർ) രണ്ട് ഭൂചലനങ്ങൾ ഉണ്ടായതായി ജിയോളജിക്കൽ സർവേയുടെ റിസ്ക് സെന്റർ കണ്ടെത്തിയതായി സഊദി ജിയോളജിക്കൽ സർവേയുടെ ഔദ്യോഗിക വക്താവ് താരിഖ് അബൽ ഖൈൽ പറഞ്ഞു. എന്നാൽ, അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
റിക്ടർ സ്‌കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂകമ്പവും 4.58 തീവ്രതയുള്ള രണ്ടാമത്തെ ഭൂകമ്പവും കടലിനടിയിൽ 10 കിലോമീറ്റർ താഴ്ചയിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സഊദി അതിർത്തിയിൽനിന്ന് ഏകദേശം 190 കിലോമീറ്റർ അകലെയാണെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ദൈവത്തിന് സ്തുതി താരിഖ് അബൽ ഖൈൽ പറഞ്ഞു
സ്ഥിതി സുരക്ഷിതമാണെന്നും ഈ ഭൂകമ്പങ്ങൾക്ക് വലിയ അപകടമില്ലെന്നും അബ അൽ-ഖൈൽ തന്റെ വിശദീകരിച്ചു.
