എയർ ബബ്ൾ: കോഴിക്കോട് നിന്നും സഊദിയിലേക്ക് നേരിട്ടുള്ള ഇൻഡിഗോ സർവീസ് ഫെബ്രുവരി മുതൽ, ബുക്കിംഗ് തുടങ്ങി

0
8342

കരിപ്പൂർ: സഊദി പ്രവാസികൾക്ക് ആശ്വാസമേകി കോഴിക്കോട് നിന്നും ഇൻഡിഗോ വിമാനവും സഊദിയിലേക്ക് സർവീസ് ആരംഭിക്കുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ജിദ്ദ, ദമാം സെക്ടറിലേക്കാണ് നേരിട്ട് സർവ്വീസുകൾ ആരംഭിക്കുന്നത്. ഇതിന്റെ ടിക്കറ്റ് ബുക്കിങ് ഇൻഡിഗോ ഓൺലൈനിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. കരിപ്പൂർ-ദമാം, കരിപ്പൂർ-ജിദ്ദ നേരിട്ടുള്ള സർവ്വീസുകൾ ഫെബ്രുവരി ഒന്ന് മുതലും മുംബൈ വഴിയുള്ള കരിപ്പൂർ റിയാദ് സർവ്വീസുകൾ ഫെബ്രുവരി അഞ്ചു മുതലുമാണ് ആരംഭിക്കുന്നത്.

കോഴിക്കോട് – ജിദ്ദ നിരക്ക്

കോഴിക്കോട് നിന്നും ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്ക് ആഴ്ച്ചയിൽ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായാണ് സർവ്വീസുകൾ. കോഴിക്കോട് നിന്നും രാവിലെ 8:35 നു യാത്ര തിരിക്കുന്ന വിമാനം 10:30 നു ദമാമിൽ ഇറങ്ങും. 4:25 മിനുട്ട് ദീർഘമുള്ള യാത്രക്ക് 30,298 രൂപയാണ് ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക്. കോഴിക്കോട് – ജിദ്ദ സെക്റ്ററിൽ 06:15 മിനുട്ടാണ് യാത്രാ ദൈർഘ്യം. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 09:30 നു കോഴിക്കോട് നിന്നും പുറപ്പെടുന്ന വിമാനം അർദ്ധ രാത്രി 01:15 നു ജിദ്ദയിൽ റങ്ങും.

കോഴിക്കോട് – ദമാം നിരക്ക്

റിയാദിലേക്ക് ഇപ്പോൾ കോഴിക്കോട് നിന്നും മുംബൈ വഴിയാണ് സർവ്വീസ് പ്രഖ്യാപിച്ചിട്ടുള്ളത്. 10:15 മണിക്കൂറാണ് കോഴിക്കോട്-റിയാദ് യാത്രാ സമയം. ശനിയാഴ്ച ഉച്ചക്ക് 01:55 നു കോഴിക്കോട് നിന്ന് ഉയരുന്ന വിമാനം രാത്രി 09:40 നാണു റിയാദിൽ ഇറങ്ങുക.

കോഴിക്കോട് – മുംബൈ – റിയാദ് നിരക്ക്

കരിപ്പൂരിൽ നിന്ന് സഊദിയിലേക്ക് കൂടുതൽ സർവ്വീസുകൾ ആരംഭിക്കുന്നതോടെ മലബാർ പ്രവാസികളുടെ സഊദി യാത്രക്ക് ഏറെ ആശ്വാസകരമാകും. നേരത്തെ സഊദിയിൽ നിന്ന് കേരളത്തിലേക്ക് ഇൻഡിഗോ സർവ്വീസുകൾ നടത്തിയിരുന്നെങ്കിലും സഊദിയിലേക്ക് എയർ ബബ്ൾ പ്രകാരം സർവ്വീസുകൾ ആരംഭിച്ചിരുന്നില്ല. ഇപ്പോഴാണ് സഊദിയിലേക്കുള്ള സർവ്വീസുകൾ പുറത്ത് വിടുന്നത്. ബുക്കിങ്ങിനായി ഇൻഡിഗോയുടെ https://www.goindigo.in/international-flights.html എന്ന ലിങ്കിൽ കയറിയാൽ മതി.

സഊദി യാത്രക്ക് 72 മണിക്കൂർ ഉള്ളിലുള്ള ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് വേണം. മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സഊദിയിൽ നിന്ന് രണ്ട് ഡോസ് എടുത്തവർക്ക് നേരിട്ട് ദമാമിൽ നിന്ന് റൂമിലേക്ക് പോകാം. ഒരു ഡോസ് വാക്സിൻ സഊദിയിൽ നിന്ന് എടുത്തവരാണെങ്കിൽ മൂന്ന് ദിവസത്തെയും രണ്ട് ഡോസും സഊദിക്ക് പുറത്ത് നിന്നാണെങ്കിൽ അഞ്ച് ദിവസത്തെയും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിര്ബന്ധമാണ്.

നാട്ടിലെ വിമാനത്താവളത്തിൽ ക്വാറന്റൈൻ പാക്കേജ് വൗച്ചറുകൾ നിർബന്ധമായും കാണിച്ചു കൊണ്ടുക്കണം. സഊദിയിൽ നിന്ന് രണ്ട് ഡോസ് എടുത്തവർ അത് തെളിയിക്കുന്നതിനായി സ്വിഹതി ആപ്പിലെ സർട്ടിഫിക്കറ്റും ബോർഡിങ്‌ സമയത്ത് സമർപ്പിക്കണം.

കോഴിക്കോട് നിന്ന് സഊദിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റുകൾ ഇപ്പോൾ ലഭ്യം

എയർ ബബ്ൾ: സർക്കാർ അനുമതിയായി, സഊദിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഇന്ന് അർദ്ധ രാത്രി മുതൽ സർവ്വീസ്

കേരളത്തിൽ പ്രവാസികൾക്ക് നിർബന്ധ ക്വാറന്‍റീൻ തുടങ്ങി; നാട്ടിൽ പോകുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം