എയർ ബബ്ൾ: സർക്കാർ അനുമതിയായി, സഊദിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഇന്ന് അർദ്ധ രാത്രി മുതൽ സർവ്വീസ്

0
6524

കരിപ്പൂർ: സഊദി അറേബ്യയുമായി പുതിയ എയർ ബബ്ൾ കരാർ നിലവിൽ വന്നതോടെ ആരംഭിക്കുന്ന വിമാന സർവ്വീസുകൾ ഇന്ന് അർദ്ധ രാത്രി മുതൽ തുടങ്ങും. സംസ്ഥാന സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതിനാൽ നേരത്തെ ഇത് സംബന്ധമായി അനിശ്ചിതത്വം നില നിന്നിരുന്നെകിലും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇന്ന് അനുമതി ലഭിച്ചതായാണ് വിവരം. ഇതോടെ ഇന്ന് അർദ്ധ രാത്രി മുതൽ സഊദിയിൽ നിന്ന് കോഴികോഡ് വിമാനത്താവളം അടക്കം സർവ്വീസുകൾ ആരംഭിക്കുമെന്ന് എയർലൈൻസുമായ അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലെ ഇൻഡിഗോയാണ് ഇന്ന് അർദ്ധ രാത്രി മുതൽ സർവിസ് നടത്തുക. നേരത്തെ പ്രഖ്യാപിച്ചിരുന്ന ഫ്ളൈനാസ് അടുത്ത ദിവസങ്ങളിൽ തന്നെ സർവ്വീസുകൾ തുടങ്ങിയേക്കും. ഫ്ലൈ നാസ് റിയാദിലേക്കും ഇൻഡിഗോ ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുമാണ് സർവിസ്.

ദമാം-കോഴിക്കോട് സെക്റ്ററിൽ ഇന്ന് അർദ്ധ രാത്രിയോടെ ആരംഭിക്കുന്ന സർവ്വീസ് ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് നടക്കുക. ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലാണ് സർവ്വീസുകൾ. അർദ്ധ രാത്രി 12:40 ദമാമിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 7:15 നു കരിപ്പൂരിലെത്തും. ഇൻഡിഗോയുടെ തന്നെ ജിദ്ദ-കോഴിക്കോട് സർവ്വീസുകൾ ബുധനാഴ്ച മുതലും ആരംഭിക്കും. ബുധൻ, വെള്ളി, ഞായർ എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലാണ് ഈ സെക്റ്ററിൽ സർവ്വീസുകൾ.

രാത്രി 9:30 നു കറിപ്പോർട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 1:15 ജിദ്ദയിൽ എത്തും. തിരിച്ചു ജിദ്ദയിൽ നിന്ന് പുലർച്ചെ 2:15 നു പുറപ്പെട്ട് രാവിലെ 10:40 നു കോഴിക്കോട് ഇറങ്ങും. ദമാം-കോഴിക്കോട് സെക്റ്ററിൽ 16,000 രൂപ മുതലും ജിദ്ദ-കോഴിക്കോട് സെക്റ്ററിൽ 18,432 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്. ഇൻഡിഗോയുടെ ക്വാറന്റൈൻ പാക്കേജ് ഈമാസം 20 മുതലായിരിക്കും ആരംഭിക്കുക. ഇൻഡിഗോ ടിക്കറ്റുകൾ ഓൺലൈൻ വഴി എടുക്കാവുന്നതാണ്. അതിനായി ഇൻഡിഗോയുടെ സൈറ്റിൽ കയറിയാൽ മതി. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

നിലവിൽ ചാർട്ടർ സർവിസുകളാണ് സഊദി സെക്ടറിലുള്ളത്. സഊദി പ്രവാസികളുടെ ഏറെ കാലത്തെ നിരന്തര ആവശ്യത്തിന് ഒടുവിലാണ് സഊദിയുമായി എയർ ബബ്ൾ കരാറിലെത്തിയത്. കൊവിഡിന് മുമ്പ് നിർത്തിയ സർവിസാണ് ഫ്ലൈ നാസ് പുനരാരംഭിക്കുന്നത്. അതേസമയം, നിലവിൽ ചാർട്ടർ സർവിസുകളാണ് നടത്തുന്നതെന്നും എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവിസുകൾ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.

സഊദി യാത്രക്ക് 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് വേണം. മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കരിപ്പൂരിൽ നിന്ന് ഏറ്റവും തിരക്കേറിയ സഊദി സെക്ടറിൽ വലിയ വിമാനമില്ലാത്തത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ്. നേരത്തെ, സഊദി എയർലൈൻസ് സർവിസ് നടത്തിയിരുന്നെങ്കിലും വിമാനാപകട പശ്ചാത്തലത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ഇത്‌ തിരിച്ചുകൊണ്ടുവരാൻ ശക്തമായ നീക്കങ്ങൾ നടക്കുന്നുണ്ട്.