വടക്കൻ കാറ്റ് എത്തുന്നു; സഊദി തണുത്തുറയും, താപനില പൂജ്യം ഡിഗ്രിക്കും താഴഴേക്കെന്ന് മുന്നറിയിപ്പ്

0
6220

റിയാദ്: രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഔദ്യോഗിക വക്താവ് ഹുസൈൻ അൽ-ഖഹ്താനി വെളിപ്പെടുത്തി. വടക്ക് നിന്ന് വീശുന്ന തണുത്ത കാറ്റ് മൂലമാവും ഇത്‌ സംഭവിക്കുക.

നാളെ (ഞായറാഴ്ച) മുതൽ രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്ന മഴക്കാല സാഹചര്യമാണ് ശക്തിയുടെ കാര്യത്തിൽ രണ്ടാമത്തേതെന്ന് അൽ ഇഖ്ബാരിയ ചാനലിലെ പ്രത്യേക പരിപാടിയിൽ അൽ ഖഹ്താനി പറഞ്ഞു. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളെയും ബാധിക്കുന്ന ഇടത്തരം മുതൽ ശക്തമായ മഴ വരെ ഉണ്ടായേക്കും.

റിയാദ്, കിഴക്കൻ, മക്ക, മദീന എന്നീ മേഖലകളിൽ അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും, കാലാവസ്ഥാ വിവരങ്ങൾ പിന്തുടരാനും അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. നിലവിൽ പലയിടങ്ങളിലും ശക്തമായ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. ഇത് ഇനിയും ശക്തിയായെക്കുമെന്നാണ് മുന്നറിയിപ്പ്.