സഊദിയിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ 1000 റിയാൽ മുതൽ പിഴ

0
2558

റിയാദ്: സഊദിയിൽ സാമൂഹിക അകലം പാലിക്കുന്നതടക്കം മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ കർശന നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. വൈറസ് കേസുകൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് കൊവിഡ് 19″ നെതിരായ പ്രതിരോധ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചത്.

സാമൂഹിക അകലം പാലിക്കാത്തതും പൊതു-സ്വകാര്യ മേഖലകളുടെ ആസ്ഥാനത്ത് പ്രവേശിക്കുമ്പോൾ താപനില അളക്കാൻ വിസമ്മതിക്കുന്നതും മുൻകരുതൽ നടപടികളുടെ ലംഘനമായി കണക്കാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ആദ്യ തവണ 1,000 റിയാൽ പിഴയായിരിക്കും ഈടാക്കുക. ലംഘനം ആവർത്തിച്ചാൽ അത് ഇരട്ടിയാക്കി 100,000 റിയാലിലെത്തുമെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.