കെ.സി ഇഫ്‌സുറഹ്മാൻ അനുസ്മരണം സംഘടിപ്പിച്ചു

ജിദ്ദ: ഏറനാട് മണ്ഡലം കെ എം സി സിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം നാട്ടിൽ വെച്ച് മരണപ്പെട്ട ജിദ്ദ- ഏറനാട് മണ്ഡലം കെ എം സി സി യുടെ പ്രഥമ പ്രസിഡന്റായിരുന്ന കെ. സി ഇഫ്സുറഹ്മാന്റെ അനുസ്മരണം സംഘടിപ്പിച്ചു. ഷറഫിയ സിറ്റി കെ എം സി സി ഓഫീസില്‍ വെച്ച് നടന്ന പരിപാടി കെ എം സി സി സഊദി നാഷണൽ കമ്മറ്റി പ്രസിഡന്റും തിരുരങ്ങാടി മുനിസിപ്പൽ ചെയർമാനുമായ കെ. പി മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്തു.

പ്രവാസ ലോകത്തും നാട്ടിലും ആരോഗ്യപരമായ ബുദ്ധിമുട്ട് പരിഗണിക്കാതെ പ്രസ്ഥാനത്തിന്റെ മുന്നിൽ ഹിഫസു റഹ്മാൻ ഉണ്ടായിരുന്നതായും ഒപ്പം കാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരുന്നതായും കെ. പി മുഹമ്മദ്‌ കുട്ടി പറഞ്ഞു. പരിപാടിയിൽ ഏറനാട് മണ്ഡലം കെഎംസിസി പ്രസിഡന്റ് എം. കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെ എം സി സി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ, കെഎംസിസി സെൻട്രൽ കമ്മറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, ശിഹാബ് താമരക്കുളം, ഹിസ്‌ഹാഖ്‌ പൂണ്ടോളി, നാസർ മച്ചിങ്ങൽ, സുൽഫീക്കർ ഒതായി, മൊയ്‌ദീൻ കുട്ടി, സലാം കെ വി, സുനീർ, മുസ്തഫ ചീമാടാന്. ഫസൽ എന്നിവർ സംസാരിച്ചു. ഏറനാട് മണ്ഡലം കെഎംസിസി ജനറൽ സെക്രട്രറി പി.സൈതലവി സ്വഗതവും മൻസൂർ അരീക്കോട് നന്ദിയും പറഞ്ഞു.