ജിദ്ദ: മാറാക്കര പഞ്ചായത്ത് ഒമ്പതാം വാർഡ് ജിസിസി കെഎംസിസിയുടെ സഹകരണത്തോടെ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിച്ച ബൈത്തുറഹ്മ മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ്റും ഉന്നതാധികാര സമിതി അംഗവുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കുടുംബത്തിന് സമർപ്പിച്ചു. നാട്ടുകാരും മത – രാഷ്ട്രീയ – സാമൂഹ്യ രംഗത്തെ പ്രമുഖരും സംബന്ധിച്ച ചടങ്ങിൽ വെച്ച് ബൈത്തുറഹ്മ വീടിന്റെ താക്കോൽ വി. ടി സൈദലവിക്കോയ തങ്ങൾ ഏറ്റു വാങ്ങി. ബൈത്തുറഹ്മ വീട് നിർമ്മാണത്തിന് എല്ലാം നൽകി സഹകരിച്ച നാട്ടുകാർ അതിന്റെ താക്കോൽ കൈമാറ്റം ഏറെ ആഘോഷത്തോടെയാണ് നടത്തിയത്.

കാടാമ്പുഴക്ക് സമീപം മൂലാഞ്ചോലയിൽ വെച്ച് നടന്ന പരിപാടിയിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് സുബൈർ പുതുവള്ളി അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഫൈസൽ വാഫി കാടാമ്പുഴ മുഖ്യ പ്രഭാഷണം നടത്തി. വി. ടി എസ് സൈനുദ്ധീൻ കോയ തങ്ങൾ പ്രാർത്ഥന നടത്തി. ബൈത്തുറഹ്മ നിർമ്മാണത്തിൽ വീശിഷ്ട സേവനം ചെയ്തതിന് പി. വി സുബൈറിനുള്ള മെമെന്റോ സയ്യിദ് സാദിഖലി തങ്ങൾ സമ്മാനിച്ചു. ഹംസ ചോഴിമഠത്തിൽ സ്വാഗതം പറഞ്ഞു.

മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഒ. കെ സുബൈർ, പി. വി നാസിബുദ്ധീൻ, മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പി സജ്ന ടീച്ചർ, വാർഡ് മെമ്പർ എം. കെ ശ്രീഹരി, കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മാട്ടിൽ മാനുഹാജി, മാറാക്കര പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ ഹാജി, ജനറൽ സെക്രട്ടറി തുറക്കൽ അബൂബക്കർ, ട്രഷറർ കാലൊടി അബു ഹാജി, എ. പി മൊയ്തീൻ കുട്ടി മാസ്റ്റർ, ഒ. കെ കുഞ്ഞുട്ടി, മാട്ടിൽ കുഞ്ഞാപ്പ ഹാജി, സയ്യിദ് മാനുട്ടി തങ്ങൾ കാടാമ്പുഴ,, ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ബക്കർ ഹാജി മണ്ണാർതൊടി, മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ടി. എം ബഷീർ കുഞ്ഞു , ദുബൈ- മാറാക്കര പഞ്ചായത്ത് കെഎംസിസി വർക്കിങ് പ്രസിഡന്റ് അഷ്റഫ് ബാബു കാലൊടി, ഗ്ലോബൽ കെഎംസിസി ചീഫ് കോ ഓർഡിനേറ്റർ
ഒ. കെ കുഞ്ഞിപ്പ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ കുഞ്ഞിമുഹമ്മദ് കൊളമ്പൻ,
കോണ്ഗ്രെസ്സ് നേതാക്കളായ വി.മധുസൂദനൻ കാടാമ്പുഴ,വി. കെ ഷഫീഖ് മാസ്റ്റർ കരേക്കാട്, കുഞ്ഞാവ ഹാജി,യൂത്ത് ലീഗ് പഞ്ചായത് പ്രസിഡന്റ് എ. പി ജാഫർ, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്,അഡ്വ. മുഹമ്മദ് സക്കരിയ കരേക്കാട്, അബ്ദുറഷീദ് ഫാളിലി, മുസ്തഫ ഫൈസി, ജിസിസി കെഎംസിസി പ്രസിഡന്റ് വി.പി അലിമോൻ, കെഎംസിസി- മുസ്ലിം ലീഗ് ഭാരവാഹികളായ വരമ്പേങ്ങൽ മുഹമ്മദ് കുട്ടി, തലാപ്പിൽ ശരീഫ്, വി.പി കുഞ്ഞിമുഹമ്മദ്, ഉള്ളാട്ടിൽ അബു, അഷ്റഫ് നെടുവഞ്ചേരി, കെ.അഹ്മദ് കുട്ടി, കെ. ബീരാൻ, മുഹമ്മദ് ചോഴിമഠത്തിൽ, ബഷീർ കൊട്ടാരത്ത്
വി. കെ അബ്ദു റഹ്മാൻ എന്നിവർ സംബന്ധിച്ചു





