സഊദിയിൽ വരും ആഴ്ചകളിൽ കൊവിഡ് വർധിക്കും, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം, കർഫ്യു ഏർപ്പെടുത്തുന്ന സാഹചര്യവും വ്യക്തമാക്കി അധികൃതർ

0
6957

റിയാദ്: സഊദി അറേബ്യയിൽ വരും കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ജനറൽ ഹെൽത്ത് അതോറിറ്റി വിഖായ അസിസ്റ്റന്റ് സി ഇ ഒ ഡോ: ഇമാദ് അൽ മുഹമ്മദിയാണ് മുന്നറിയിപ്പ് നൽകിയത്. എല്ലാവരും മുൻ കരുതൽ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമീപ ദിവസങ്ങളിൽ രാജ്യത്ത് പുതിയ കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കടുത്ത ജാഗ്രതയിലാണ് സഊദി ആരോഗ്യ മന്ത്രാലയം.

അതേസമയം, ആശുപത്രികളിൽ കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുകയും സ്ഥലമില്ലാത്ത അവസ്ഥ നിലവിൽ വരികയും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തിലായിർക്കും രാജ്യത്ത് വീണ്ടും കർഫ്യൂ ഏർപ്പെടുത്തുകയെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിൽ അത്തരം കേസുകൾ കുറവാണ് കുറവാണ്.

അതിനിടെ, തവക്കൽനാ ആപിൽ കർഫ്യൂ സമയം പുറത്തിറങ്ങാൻ ഉപയോഗിക്കുന്നതിനുള്ള ക്രമീകരണം പരിഷ്കരിച്ചിട്ടുണ്ട്. കർഫ്യു പോലെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെങ്കിൽ അത്തരം ഘട്ടങ്ങളിൽ ആവശ്യമുള്ളവർക്ക് വേണ്ട പെർമിറ്റുകൾ ലഭ്യമാക്കുവാനാണ് പരിഷകരണം വരുത്തിയത്.