റിയാദ്: നാട്ടിലേക്ക് പോകാൻ എമിഗ്രേഷനും കഴിഞ്ഞ് കാത്തിരിക്കവെ റിയാദ് എയർപോർട്ടിൽ പ്രവാസി മരണപ്പെട്ടു. ഉത്തർപ്രദേശ് സഹറൻപൂർ സ്വദേശി മുഹ്തസിം അഹ്‌മദ് (48) ആണ് റിയാദ് വിമാനത്താവളത്തിൽ വെച്ച് മരണപ്പെട്ടത്.
നാട്ടിലേക്ക് പോകാൻ ഗോ എയറിന്റെ ഡൽഹി വിമാനത്തിൽ പോകാനായി റിയാദ് വിമാനത്താവളത്തിൽ ബോഡിങ് പാസെടുത്ത് എമിഗ്രെഷനും കഴിഞ്ഞു വിമാനം കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഹൃദയഘാതം മൂലം മരണം സംഭവിച്ചത്. റിയാദിൽ ഹൗസ് ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു.
പരേതനായ മുഹമ്മദ് ഷെഹീദ് ആണ് പിതാവ്.
മാതാവ്: ഭൂരി, ഭാര്യ: മുഹ്സിന. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് ഇന്ന് റിയാദ് നസീം മഖ്‌ബറയിൽ അസറിനു മറവ് ചെയ്യും




