സഊദിയിൽ കോട്ടയം സ്വദേശി ഉറക്കത്തിൽ മരിച്ച നിലയിൽ

0
4234

റിയാദ്: കോട്ടയം വൈക്കം സ്വദേശിയെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോൺങ്കണ്ടൂർ അയർകുന്നം മദർതെരേസ കോളനിയിൽ ചക്കാലക്കൽ ബെന്നിയാണ് റിയാദ് എക്സിറ്റ് 16 മലാസിൽ താമസ സ്ഥലത്ത് വെച്ച് ഉറക്കത്തിൽ മരണപ്പെട്ടത്. 25 വർഷമായി സഊദിയിൽ ജോലി ചെയ്തു വരികയാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണ്. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ആക്റ്റിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, റിയാദ് നിലമ്പൂർ, ജാഫർ ഹുദവി, ഹനീഫ മുതുവല്ലൂർ, ഗഫൂർ പെരിങ്ങാവ് എന്നിവർ രംഗത്തുണ്ട്.