ജിദ്ദ: കെ എം സി അല്‍ നഹ്ദ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഛത്തീസ്‌ഗഢിലെ റായ്‌പൂരിലെ കലിംഗ സർവ്വകലാശാലയിൽ നിന്നും ഫിനാൻഷ്യൽ മാനേജ്‍മെന്റിൽ ഡോക്ടറേറ്റ് നേടിയ ഫിറോസ് ആര്യൻതൊടിക യെയും അതെ സർവ്വകലാശാലയിൽ നിന്ന് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ഭാര്യ വി. പി സമീറയെയും അനുമോദിച്ചു. ഏരിയ കെഎംസിസി
കമ്മിറ്റി വക മെമെന്റോ ഹുസൈൻ വെമ്പാല ഇരുവർക്കും നൽകി. ഇരുവരുടെയും ഡോക്ടറേറ്റ് കെ. എം സി സി ഏരിയ കമ്മിറ്റിയുടെ അഭിമാനം കൂടിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. നിലവിൽ ഡോ. ഫിറോസ് കെ എം സി സി അൽ നഹ്ദ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറിയാണ്.
സഊദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെയും ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെയും കുടുംബ സുരക്ഷ പദ്ധതി കാമ്പയിൻ യോഗം അവലോകനം ചെയ്തു.
യോഗത്തിൽ പ്രസിഡന്റ് ജലീൽ മൊറയൂർ അധ്യക്ഷത വഹിച്ചു. ഹുസൈൻ വെമ്പാല, മുസ്തഫ, അബ്ദുറഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിയിൽ സുഹൈൽ മഞ്ചേരി നന്ദി പറഞ്ഞു .