മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കാർഷോ, റിയാദ് മോട്ടോർ ഷോ 120 മില്യൺ റിയാൽ വിൽപ്പന

0
2524

റിയാദ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റിയാദ് മോട്ടോർ ഷോയിൽ റെക്കോർഡ് വിൽപ്പന. 118 കാറുകൾ ഉൾപ്പെടുന്ന ഇടപാടിൽ 120 ദശലക്ഷം റിയാലിലധികം വിൽപ്പന നടന്നതായി കണക്കുകൾ. ഒരു ലക്ഷത്തിലധികം സന്ദർഷകരും ഇതിനകം ഇവിടെ എത്തിയിട്ടുണ്ട്.

ഇത്തരത്തിലുള്ള ലേലം സംഘടിപ്പിക്കുന്നതിൽ വിദഗ്ധരായ ബ്രിട്ടീഷ് കമ്പനിയായ സിൽവർസ്റ്റോൺ നിയന്ത്രിക്കുന്ന ഏറ്റവും വലിയ ആഗോള കാർ ലേലം എക്സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2015 മോഡൽ ലംബോർഗിനി, 2020 ആസ്റ്റൺ മാർട്ടിൻ DB5 ഉൾപ്പെടെ ലോകത്തിലെ ഏറ്റവും അപൂർവമായ സ്പോർട്സ്, ക്ലാസിക് കാറുകൾ എന്നിവയിൽ ലേലം നടന്നു. 32 ദശലക്ഷം റിയാലിന്റെ ലേലമാണ് നടന്നത്. “ബുഗാട്ടി, പോർഷെ, ബെന്റ്‌ലി, ഫെരാരി, പഗാനി” എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും ആഡംബര കാർ കമ്പനികൾക്കായി പവലിയനുകൾ ഉണ്ട്.

പൂർണ്ണമായും ലെഗോ പാർട്‌സ് ഉപയോഗിച്ച് നിർമ്മിച്ച ആദ്യത്തെ ഫോർമുല 1 കാർ മോഡലും സന്ദർശകരുടെ ശ്രദ്ധ ആകർഷിച്ചു. പൂർണ്ണമായും സഊദി കരങ്ങളാൽ നിർമ്മിച്ചതായിരുന്നു ഈ രൂപം. ഈ മാതൃകയുടെ ഗിന്നസ് റെക്കോർഡും രാജ്യം നേടി. 500,000 ലെഗോ ബ്ലോക്കുകൾ കൊണ്ടാണ് ഇത്‌ നിർമ്മിച്ചത്.