കൈക്കൂലി, അധികാര ദുർവിനിയോഗം; സഊദിയിൽ 250 പേർ അറസ്റ്റിൽ

0
1959

റിയാദ്: കൈക്കൂലി, അധികാര ദുർവിനിയോഗം, അധികാര ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളിൽ ചുമത്തി 250 പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ സമിതി അറിയിച്ചു. 6,459 കേസുകളിലും 657 പ്രതികളിലും നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ 250 പേരെ അറസ്റ്റ് ചെയ്തതായും അതോറിറ്റി സൂചിപ്പിച്ചു.

പ്രതിരോധം, ആഭ്യന്തരം, ആരോഗ്യം, നീതിന്യായം, വിദ്യാഭ്യാസം, മുനിസിപ്പൽ, ഗ്രാമകാര്യം, ഭവനനിർമ്മാണം എന്നീ മന്ത്രാലയങ്ങളുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായതെന്നും സമിതി കൂട്ടിച്ചേർത്തു.

പൊതുമുതൽ സംരക്ഷിക്കുന്നതിനും അത് പാഴാക്കാതെ സംരക്ഷിക്കുന്നതിനും വേണ്ടി സാമ്പത്തികമോ ഭരണപരമോ ആയ അഴിമതിയെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ അതോറിറ്റിയെ അറിയിക്കണമെന്ന് സമിതി അറിയിച്ചു.