ബംഗളുരു: ഇന്ത്യയിൽ കണ്ടെത്തിയ ആദ്യത്തെ രണ്ട് ഒമിക്രോൺ കേസുകളിൽ ഒരാൾ ദുബൈയിൽ എത്തിച്ചേർന്നതായി റിപ്പോർട്ട്. ആദ്യം ഒമിക്രോൺ ബാധ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 66-കാരനാണ് കൊവിഡ് നെഗറ്റീവായി ദുബായിലേക്ക് പോയതായി കർണാടക സർക്കാർ വ്യക്തമാക്കിയത്. ഇരുവരും തമ്മിൽ ബന്ധമൊന്നുമില്ലെന്നും, ആദ്യത്തെയാൾ മാത്രമാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയെന്നും കർണാടക സർക്കാർ അറിയിച്ചു.
രണ്ട് പുരുഷന്മാർക്കാണു കൊറോണ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കന്‍ പൗരനായ 66 കാരന്‍ നവംബര്‍ 20 നാണ് ബെംഗളൂരുവിലെത്തിയത്. 22 ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും നേരിയ ലക്ഷണങ്ങളോടെ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച വിദേശി നവംബർ 20 നു കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണു ബംഗളുരുവിൽ വിമാനമിറങ്ങിയത്. ശേഷം ഹോട്ടലിൽ റൂമെടുത്ത ഇയാളുടെ കൊവിഡ് പരിശോധനാ ഫലം വന്നപ്പോൾ പോസിറ്റീവ് ആയിരുന്നു.
നിലവിൽ ബെംഗളുരുവിൽ ചികിത്സയിലുള്ളയാളുടെ അഞ്ച് കോണ്ടാക്ടുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് 13 പ്രൈമറി കോണ്ടാക്ടുകളുള്ളതിൽ മൂന്നും രണ്ട് സെക്കന്‍ററി കോണ്ടാക്ടുകളും 25-ാം തീയതി തന്നെ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇവർക്ക് ഒമിക്രോൺ ബാധ തന്നെയാണോ എന്നറിയാൻ പരിശോധന നടത്തുകയാണ്. എല്ലാവരെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നും ബംഗളുരു നഗരപാലിക അതോറിറ്റി അറിയിച്ചു.
ആദ്യമായി ഒമിക്രോൺ ബാധ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയെ പരിശോധനയിൽ നെഗറ്റീവാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് രാജ്യം വിടാൻ അനുവദിച്ചത്. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല എന്നതും യാത്രാനുമതി നൽകുന്നതിൽ നിർണായകമായി. വൈറസ് ബാധ സ്ഥിരീകരിച്ച സമയത്ത് ഇദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. നവംബർ ഇരുപതിന് ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ ഇദ്ദേഹം ഏഴ് ദിവസം മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ.
24 പ്രൈമറി കോണ്ടാക്ടുകളാണ് 66-കാരന് ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. എല്ലാവരെയും കണ്ടെത്തി പരിശോധിച്ചു. നെഗറ്റീവാണെന്നാണ് ഫലം വന്നിരിക്കുന്നത്. 240 സെക്കന്‍ററി കോണ്ടാക്ടുകളാണ് ഇദ്ദേഹത്തിനുള്ളത്. ഇവരെല്ലാവരും നെഗറ്റീവാണ്. ഇദ്ദേഹത്തെ പരിശോധിക്കാൻ എത്തിയ ഡോക്ടറും സഹപ്രവർത്തകരും നിരീക്ഷണത്തിലാണ്.
അതേ സമയം, ഇന്ത്യയിൽ സ്ഥിരീകരിച്ച് രണ്ട് കേസുകളും വളരെ നേരിയ ലക്ഷണങ്ങൾ മാത്രം പ്രകടിപ്പിക്കുന്നവയായിരുന്നുവെന്നും എങ്കിലും ജാഗ്രത വെടിയരുതെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ ഓർമ്മിപ്പിച്ചു.




