പ്രവാസികൾ / തിരികെവന്ന പ്രവാസികൾ / അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ബിസിനസ്സ് സംരംഭം ആരംഭിക്കാം

0
2423

തിരുവനന്തപുരം: പ്രവാസികൾ / തിരികെവന്ന പ്രവാസികൾ / അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ബിസിനസ്സ് സംരംഭം ആരംഭിക്കുന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾക്കായി Norka Business Facilitation Centre ൽ ബന്ധപ്പെടാവുന്നതാണെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.

NBFC നൽകുന്ന സേവനങ്ങൾ ഇവയാണ് 

1. ബിസിനസ്സ് സംബന്ധിച്ച ആശയ രൂപീകരണത്തിനുള്ള സഹായം.

2. ബിസിനസ്സ് രജിസ്ട്രേഷൻ / ലൈസൻസിംഗ് സംബന്ധിച്ച വിവരങ്ങൾ ഏകജാലക സംവിധാനം (K-SWIFT) വഴി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗജന്യ സഹായം.

3. ധനകാര്യ സ്ഥാപനങ്ങൾ / ബാങ്കുകൾ നടപ്പിലാക്കുന്ന വായ്പ്പ പദ്ധതികൾ, നിബന്ധനകൾ സംബന്ധിച്ച വിവരം.

4. നോർക്ക റൂട്സ് നടപ്പിലാക്കിവരുന്ന സബ്സിഡി സ്കീമുകൾ സംബന്ധിച്ച വിവരം

5. കേന്ദ്ര, സംസ്ഥാന സർക്കാർ / വിവിധ സർക്കാർ ഏജൻസികൾ വഴി ലഭ്യമാകുന്ന സബ്സിഡി സംബന്ധിച്ച വിവരങ്ങൾ.

6. പ്രോജെക്ട് പ്രൊഫൈൽ / ബിസിനസ്സ് പ്ലാൻ തയ്യാറാക്കുന്നതിനുള്ള സഹായം.

7. മുദ്ര ലോൺ സംബന്ധിച്ച വിവരം.

8. ഉദ്യം രജിസ്ട്രേഷൻ എടുക്കുന്നതിനുള്ള സൗജന്യ സഹായം.

തുടങ്ങി ബിസിനസ്സ് സംബന്ധിച്ച് ഒരു സംരംഭകന് ആവശ്യമായ വിവരങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2770534 നമ്പറിൽ ബന്ധപ്പെടുക. കഴിഞ്ഞ രണ്ടു മാസക്കാലയളവിൽ 130 ൽ പരം സംരംഭകർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ NBFC നൽകിയെന്നും നോർക്ക അറിയിച്ചു.