ജിസിസി ഏകീകൃത സൈനിക കമാൻഡ് ആസ്ഥാനം റിയാദിൽ തുറന്നു

0
1747

റിയാദ്: ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) ഏകീകൃത സൈനിക കമാൻഡ് ആസ്ഥാനം സഊദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ തിങ്കളാഴ്ച റിയാദിൽ ഉദ്ഘാടനം ചെയ്തു.

കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ ജിസിസി അംഗ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ പങ്കെടുത്തു.

ഖാലിദ് രാജകുമാരനെ ജിസിസി സെക്രട്ടറി ജനറൽ ഡോ: നായിഫ് അൽ ഹജ്‌റഫ്, ഏകീകൃത മിലിട്ടറി കമാൻഡിന്റെ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഈദ് ബിൻ അവാദ് അൽ ഷലാവി, നിരവധി മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവർ ആസ്ഥാനത്ത് സ്വീകരിച്ചു.

The defense ministers of the GCC countries at the new Unified Military Command headquarters in Riyadh. (Photo courtesy: Al-Riyadh newspaper)

പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തതിന് ജിസിസിയുടെ പ്രതിരോധ മന്ത്രിമാരോട് അൽ ഷലാവി ഒരു പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി. പുതിയ ആസ്ഥാനം സംയുക്ത ഗൾഫ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂണിഫൈഡ് മിലിട്ടറി കമാൻഡിന്റെ ചുമതലകളുടെയും ദൗത്യങ്ങളുടെയും അവതരണം പങ്കെടുത്തവരെ കാണിച്ചു.

മേഖലയുടെ സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിന് സംയുക്ത പ്രതിരോധ പ്രവർത്തനത്തിന്റെ പ്രാധാന്യം ജിസിസി അംഗരാജ്യങ്ങളുടെ തിരിച്ചറിവിൽ നിന്നാണ് ഏകീകൃത സൈനിക കമാൻഡ് സ്ഥാപിതമായത്.