ലോകത്ത് ആദ്യമായി എവ്യൂഷീൽഡ് കൊവിഡ് വാക്സിൻ കുത്തിവെപ്പിന് അംഗീകാരം നൽകി ബഹ്‌റൈൻ

0
1782

മനാമ: കൊവിഡ് -19 നെ നേരിടാൻ എവ്യൂഷീൽഡ്ന്റെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറി ബഹ്‌റൈൻ. ബഹ്‌റൈൻ ന്യൂസ് ഏജൻസി (ബിഎൻഎ) യാണ് എവ്യൂഷീൽഡ് കൊവിഡ് വാക്സിന് അംഗീകാരം നൽകിയതായി റിപ്പോർട്ട് ചെയ്തത്. ബഹ്‌റൈനിലെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് എവ്യൂഷീൽഡ് കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയത്.

18 വയസും അതിനുമുകളിലും പ്രായമുള്ളവർക്കും, പ്രതിരോധശേഷി കുറഞ്ഞവർക്കും രോഗപ്രതിരോധ മരുന്നുകൾ കഴിക്കുന്നവർക്കും അല്ലെങ്കിൽ അണുബാധയുടെ അപകടസാധ്യതയുള്ള തൊഴിലുകളുള്ള വ്യക്തികൾക്കും എവ്യൂഷീൽഡ് കൊവിഡ് വാക്സിൻ മരുന്ന് ലഭ്യമാകും.

എൻഎച്ച്ആർഎയുടെ ഫാർമസ്യൂട്ടിക്കൽ പ്രൊഡക്ട്സ് റെഗുലേഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ നിർമ്മാതാക്കളായ അസ്ട്രസെനെക്ക നൽകിയ ഡാറ്റയുടെ മൂല്യനിർണ്ണയത്തെ തുടർന്നാണ് തീരുമാനം. രണ്ട് ആന്റിബോഡികളുടെ മിശ്രിതത്തിൽ നിന്നാണ് എവ്യൂഷീൽഡ് കൊവിഡ് വാക്സിൻ നിർമ്മിച്ചിരിക്കുന്നത്. ഇത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാത്ത രോഗികളിലും നേരിയ രോഗലക്ഷണങ്ങളുള്ളവരിലും മാരകമായ സ്ഥിതി കണ്ടവരിലും അണുബാധയുടെ കേസുകളിൽ ഗണ്യമായ കുറവ് വരുത്താൻ കാരണമായി കണ്ടെത്തിയതിയിട്ടുണ്ട്.