ജി.എസ്.ടി അഞ്ചിൽ നിന്ന് 12 ശതമാനമാക്കി, ജനുവരി മുതൽ തുണിത്തരങ്ങൾക്കും പാദരക്ഷകൾക്കും വില കൂടും

0
2521

ന്യൂഡൽഹി: തുണിത്തരങ്ങൾ, പാദരക്ഷ കൾ എന്നിവയുടെ ചരക്കു സേവന നികുതി (ജി.എസ്.ടി) അഞ്ചിൽ നിന്ന് 12 ശതമാനമാക്കി ഉയർത്തി. ഇതുസംബന്ധി ച്ച് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയരക്ട് ടാക്സസ് ആൻ ഡ് കസ്റ്റംസ് വിജ്ഞാപനം പു റപ്പെടുവിച്ചു.

ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന നിലയിലാണ് മാറ്റം. ഇതോടെ പാദരക്ഷകളുടെ യും തുണിത്തരങ്ങളുടെയും വില ജനുവരി മുതൽ ഉയരും. 1,000 രൂപവരെ വിലയുള്ള തു ണിത്തരങ്ങളായിരുന്നു ഇതുവരെ അഞ്ചു ശതമാനം നികുതി സ്ലാബിലുണ്ടായിരുന്നത്. വിപ ണിയിൽ 80 ശതമാനവും 1,000 രൂപയിൽ താഴെ വിലയുള്ള തുണിത്തരങ്ങളാണ്.

പുതിയ പരി ഷ്ക്കരണത്തോടെ സാധാരണക്കാർ വാങ്ങുന്ന തുണിത്തരങ്ങൾക്കും ഉയർന്ന വില കൊടുക്കേണ്ടിവരും. തുണിത്തരങ്ങളുടെയും പാദരക്ഷകളുടെയും തീരുവ ജനുവരി മുതൽ പരിഷ്കരിക്കാൻ കഴിഞ്ഞ സെപ്റ്റം ബറിൽ ചേർന്ന ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചിരുന്നു.