തീർഥാടകർ അല്ലാത്തവർക്കായി ത്വവാഫും ഹജറുൽ അസ്‌വദ് ചുംബിക്കാനും അനുവാദം ഉടൻ

0
2893

മക്ക: തീർത്ഥാടകരല്ലാത്തർക്ക് ത്വവാഫ് ചെയ്യാനും ഹജറുൽ അസ്‌വദ് ചുംബിക്കാൻ അനുവാദം നൽകുന്നതടക്കമുള്ള സേവനങ്ങൾ ഉടൻ ലഭ്യമാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി. ഇതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്നും ഉംറ ആപ്പുകളിൽ ഇതിനുള്ള ബുക്കിംഗ് സംവിധാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ-ഇഖ്ബാരിയ ചാനൽ റിപ്പോർട്ട് ചെയ്തു.

തീർഥാടകർ അല്ലാത്തവർക്ക് ത്വവാഫ് ചെയ്യാനായി ബുക്ക് ചെയ്യുന്നതിനുള്ള സേവനം ഉടൻ ലഭ്യമാകും. തീർഥാടകർക്ക് ഹജറുൽ അസ്‌വദ് ചുംബിച്ച് ആത്മ സായൂജ്യം അടയുവാനും റുക്നുൽ യമാനിയിലേക്ക് എത്തിച്ചേരനുമുള്ള അവസരം നൽകും. ഉംറ തീർഥാടകരല്ലാത്തവർക്ക് ത്വവാഫ് കർമം നിർവഹിക്കാൻ ആവശ്യമായ പെർമിറ്റുകൾ അനുവദിക്കാൻ ഇഅ്തമർനാ, തവക്കൽനാ ആപ്പുകളിൽ “ത്വവാഫ്” എന്ന പേരിൽ പുതിയ ഐക്കൺ ഉൾപ്പെടുത്തും. ഇതിൽ നിന്ന് പ്രത്യേക പെർമിറ്റ് നേടുന്നവർക്കായിരിക്കും അനുമതി.

മത്വാഫ് കോംപ്ലക്‌സിലെ ഒന്നാം നില ഉംറ തീർഥാടകരല്ലാത്തവർക്ക് ത്വവാഫ് കർമം നിർവ്വഹിക്കുന്നവർക്കായി നീക്കിവെക്കുമെന്നും രാവിലെയും വൈകീട്ടും നമസ്‌കാര സമയങ്ങളിലല്ലാത്ത നേരത്താണ് ഉംറ തീർഥാടകരല്ലാത്തവരെ ത്വവാഫ് കർമം നിർവഹിക്കാൻ അനുവദിക്കുകയെന്നും ഹജ്, ഉംറ സുരക്ഷാ സേന വെളിപ്പെടുത്തിയിട്ടുണ്ട്.

ഇഅ്തമർനാ, തവക്കൽനാ ആപ്പുകളിൽ ത്വവാഫ് എന്ന പേരിൽ പുതിയ ഐക്കൺ ഉൾപ്പെടുത്തും. രാവിലെയും വൈകീട്ടും നമസ്‌കാര സമയങ്ങളിലല്ലാത്ത നേരത്താണ് ഉംറ തീർഥാടകരല്ലാത്തവരെ ത്വവാഫ് കർമം നിർവഹിക്കാൻ അനുവദിക്കുകയെന്നും സേനാ കമാൻഡർ മേജർ ജനറൽ മുഹമ്മദ് അൽബസാമി ഇന്ന് രാവിലെ വെളിപ്പെടുത്തി.