ജിദ്ദ: പ്രശസ്ത പത്രപ്രവർത്തകൻ കെ.യു ഇഖ്ബാലിൻ്റെ നിര്യാണത്തിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അനുശോചിച്ചു. പത്രപ്രവർത്തകൻ, കോളമിസ്റ്റ്, ഗ്രന്ഥകാരൻ, കഥാകൃത്ത്, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിൽ ശോഭിച്ച ബഹുമുഖ പ്രതിഭയെയാണ് ഇഖ്ബാലിൻ്റെ വേർപാടിലൂടെ നഷടമായതെന്ന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രവാസികളുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് അതിന് പരിഹാരം കാണുന്നതിലും പ്രയാസമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്നതിനും കലാ, സാംസ്കാരിക രംഗത്തെ പരിപോഷിപ്പിക്കുന്നതിനും അക്ഷീണം പ്രയത്നിച്ച സാമൂഹിക, ജീവ കാരുണ്യ, സാംസ്കാരിക പ്രവർത്തകൻ കൂടിയായിരുന്നു ഇഖ്ബാൽ. അതിതീഷ്ണമായ അനുഭവങ്ങളിലൂടെയായിരുന്നു ജീവിതത്തിൻ്റെ അവസാന നാളുകൾ കടന്നു പോയത്. അദ്ദേഹത്തിൻ്റെ അകാല വേർപാടിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രസിഡൻറ് പി.എം.മായിൻകുട്ടിയും ജനറൽ സെക്രട്ടറി ബിജുരാജ് രാമന്തളിയും അനുശോചനത്തിൽ പറഞ്ഞു.