ഇരുമ്പ് പൈപ്പുകൾക്കുള്ളിൽ മദ്യകുപ്പികൾ, വ്യത്യസ്തമായ കള്ളക്കടത്ത് ശ്രമം തകർത്ത് സഊദി

0
6769

റിയാദ്: ഇരുമ്പ് പൈപ്പുകൾക്കുള്ളിൽഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മദ്യകുപ്പികൾ പിടികൂടി. ജിദ്ദ തുറമുഖം വഴിയാണ് വ്യത്യസ്തമായ രീതിയിൽ മദ്യം കള്ളക്കടത്തിന് ശ്രമം നടന്നത്. എന്നാൽ ഈ ശ്രമം സഊദി സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കുകയായിരുന്നു. ചരക്ക് ലോഡിലെ ഇരുമ്പ് പൈപ്പിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 3,612 കുപ്പി മദ്യമാണ് അതോറിറ്റി പിടികൂടിയത്.

തുറമുഖത്തെ സുരക്ഷാ സാങ്കേതിക വിദ്യകളിലൂടെയുള്ള സൂക്ഷ്മ പരിശോധനയിലാണ് മദ്യക്കുപ്പികളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ലോഡിനകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യശേഖരം കണ്ടെത്തിയത്. ചരക്ക് സ്വീകരിക്കുന്നതിനു എത്തുന്നവരെ അറസ്റ്റ് ചെയ്യാൻ നടത്തിയ നീക്കത്തിൽ രണ്ട് പേർ പിടിയിലാകുകയും ചെയ്തു.

കള്ളക്കടത്തുകളെ കുറിച്ച് വിവരം ലഭിക്കുന്നവർ 1910 എന്ന നമ്പറിലോ അതോറിറ്റി ഇ-മെയിലിലോ 00966114208417 എന്ന നമ്പറിലോ ബന്ധപ്പെട്ട് വിവരം നൽകണമെന്നും പരാതികളിലെ വിവരങ്ങൾ ശരിയാണെന്ന് തെളിയുന്ന പക്ഷം വിവരം നൽകുന്നവർക്ക് പാരിതോഷികം കൈമാറുമെന്നും വിവരങ്ങൾ രഹസ്യമായിരിക്കണമെന്നും സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.

കസ്റ്റംസ് മദ്യകുപ്പികൾ പിടികൂടുന്ന വീഡിയോ 👇

https://malayalampress.com/wp-content/uploads/2021/11/16_സൗദിയിലേക്ക്-ഇരുമ്പ്-പൈപ്പുകൾക്കുള്ളിൽ-ഒളിപ്പിച്ച്.mp4