കൊല്ലം സ്വദേശി അറാറിൽ മരിച്ചു

0
1275

അറാർ: കൊല്ലം അഞ്ചൽ സ്വദേശി അറാറിൽ ഹൃദയാഘാതം മൂലം മരിച്ചു. ഏരൂർ താമസിക്കുന്ന റഹിം മൊയ്തീൻ റാവുത്തർ (63) ആണ് അറാർ ഉഖയിലയിൽ വെച്ച് മരണപ്പെട്ടത്. ട്രൈലർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: റാബിയ, മക്കൾ: റഫീഖ്, ഷഫീഖ്. ഏകദേശം 27 വർഷമായി ഇവിടെ ജോലി ചെയ്ത് വരികയാണ്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.