സഊദിയിൽ പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടയാൾ അറസ്റ്റിൽ

0
1991

റിയാദ്: പൊതു ധാർമ്മികത ലംഘിച്ച് ശബ്ദരേഖ സംപ്രേക്ഷണം ചെയ്ത ഒരാളെ അറസ്റ്റ് ചെയ്തതായി ഖാസിം മേഖല പോലീസ് വ്യക്തമാക്കി. പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ ഉള്ളടക്കം അടങ്ങിയ ഒരു ഓഡിയോ റെക്കോർഡിംഗ് രേഖപ്പെടുത്തി പ്രസിദ്ധീകരിച്ചയാളെ സുരക്ഷാ അധികാരികൾക്ക് തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും കഴിഞ്ഞതെന്ന് ഖസിം മേഖല പോലീസ് മാധ്യമ വക്താവ് പറഞ്ഞു.

കുറ്റാരോപിതൻ സഊദി പൗരനാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിനെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷൻ ബ്രാഞ്ചിലേക്ക് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.