സഊദി ദാരിമീസ് സംഗമം

0
559

മദീന: സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന നന്തി ജാമിഅഃ ദാറുസ്സലാമിലെ പൂർവ്വ വിദ്യാർത്ഥികളായ ദാരിമിമാരും ഹൈതമിമാരും പുണ്യ ഭൂമിയായ മദീന മുനവ്വറയിൽ സംഗമിച്ചു. ഫജ്ർ നിസ്കാര ശേഷം റൗള സിയാറത്തോടെയാണ് സംഗമത്തിന് തുടക്കമായി. ഉദ്ഘാടന സെക്‌ഷനിൽ സഊദി ദാരിമീസ് പ്രസിഡണ്ട് സുലൈമാൻ ദാരിമിയുടെ അധ്യക്ഷതയിൽ മുഹമ്മദ് ദാരിമി യാമ്പു ഖിറാഅത് നടത്തി. എസ് ഐ സി മദീന പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്തു .

“പ്രവാസികളും സംഘടനാ പ്രവർത്തനവും ” എന്ന വിഷയത്തിൽ അബൂബക്കർ ദാരിമി താമരശ്ശേരി വിഷയം അവതരിപ്പിച്ചു. രണ്ടാം സെഷനിൽ അബ്ദുല്ലാഹ് ദാരിമി പെടേന ആമുഖ ഭാഷണം നടത്തി. ജിസിസി ദാരിമീസ് സിക്രട്ടറി സൽമാൻ ദാരിമി ആനക്കയം “അനുസ്മരണ” ഭാഷണം നടത്തി

സുലൈമാൻ ഹാജി, അഷ്‌റഫ് ഓമാനൂർ (എസ്‌ഐസിമദീന) ആശംസകൾ നേർന്നു. നൂർ ദാരിമി യാമ്പു മൗലിദ് പാരായണത്തിന് നേതൃത്വ൦ നൽകി, ആലമ്പാടി അബൂബക്കർ ദാരിമി സമാപന പ്രാർത്ഥന നടത്തി. സഊദി ദാരിമീസ് സിക്രട്ടറി റഷീദ് ദാരിമി വലിയപാറ സ്വഗതവും റാഷിദ് ദാരിമി ചെമ്പിലോട് നന്ദിയും പറഞ്ഞു.