റിയാദ്: വരും കാലയളവിൽ രാജ്യത്ത് ശ്വാസകോശ അർബുദ രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ഗവേഷക. പുരുഷന്മാരിലും സ്ത്രീകളിലും പുകവലി വർധനവ് ഇതിനൊരു പ്രധാന കാരണമാണെന്നും സഊദി ഗവേഷക ഉമ്മുൽ ഖൈർ അബുൽ ഖൈർ വെളിപ്പെടുത്തി.
അൽ-ഇഖ്ബാരിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ശ്വാസകോശ അർബുദത്തിന്റെ ഘടകങ്ങളിൽ പുകവലി കൂടാതെ, റേഡിയോ തെറാപ്പിക്ക് വിധേയമാക്കൽ, പരിസ്ഥിതി മലിനീകരണം, രോഗത്തിന്റെ പാരമ്പര്യം എന്നിവ ഉൾപ്പെടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, ക്ഷീണം എന്നിവയും രോഗത്തിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു 60 ശതമാനം ആളുകളിലും രോഗബാധിതരായി നാലാം ഘട്ടത്തിലാണ് രോഗനിർണയം നടത്തുന്നത്. അതിനാൽ മരണനിരക്ക് വർദ്ധിക്കുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി.




